Skip to main content

കാർഷിക വിഷയങ്ങളിൽ സൗജന്യ പരിശീലനം

തിരുവനന്തപുരം ജില്ലയിൽ ആത്മ 2026-27 പദ്ധതിയുടെ ഭാഗമായി യുവജനങ്ങൾക്കായി വിവിധ കാർഷിക വിഷയങ്ങളെ ആസ്പദമാക്കി 25 ദിവസം ദൈർഘ്യമുള്ള സൗജന്യ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. കാർഷിക കോളേജ്, വെള്ളായണി, IFSRS കരമന, കൃഷി വിജ്ഞാന കേന്ദ്രം, മിത്രനികേതൻ എന്നിവിടങ്ങളിലായി 2026 ജൂൺ-ജൂലൈ മാസങ്ങളിലായി  സംഘടിപ്പിക്കുന്ന പരിശീലന പരിപാടിയിൽ നൂതന കൃഷിരീതികളായ ഹൈഡ്രോപോണിക്‌സ്, അക്വാപോണിക്‌സ്, മൈക്രോഗ്രീൻസ് എന്നിവയ്ക്ക് പുറമെ ബഡ്ഡിങ്, ഗ്രാഫ്റ്റിങ്, ലയറിങ്, കൂൺ കൃഷി, തേനീച്ച വളർത്തൽ, മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളുടെ നിർമ്മാണം, അലങ്കാര സസ്യകൃഷി, ഉദ്യാന പരിപാലനം, ജൈവ വളം/ജൈവകീടനാശിനി നിർമ്മാണം, ചെറുകിട കാർഷിക യന്ത്രങ്ങളുടെ പ്രവർത്തനം തുടങ്ങി  വിവിധ വിഷയങ്ങളിൽ പ്രായോഗിക പരിശീലനം നല്കുന്നു. പരിശീലന പരിപാടിയിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ അതാത് കൃഷി ഭവനുകളിൽ ജൂൺ 19 നു മുൻപായി അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് : 9383471980, 9383471995.

പി.എൻ.എക്‌സ്. 1993/2026

date