Skip to main content

നഗര ജൈവവൈവിധ്യ സൂചികയുടെയും പ്രാദേശിക ജൈവവൈവിധ്യ പരിപാലന കർമ്മ പദ്ധതി ഘടനയുടെയും ഉദ്ഘാടനം ജൂൺ 16ന് മന്ത്രി സണ്ണി ജോസഫ് നിർവഹിക്കും

നഗര ജൈവവൈവിധ്യ സൂചികയുടെയും പ്രാദേശിക ജൈവവൈവിധ്യ പരിപാലന കർമ്മ പദ്ധതി ഘടനയുടെയും സംസ്ഥാനതല ഉദ്ഘാടനം ജൂൺ 16ന് രാവിലെ 10ന്  തിരുവനന്തപുരം കോർപ്പറേഷൻ കോൺഫറൻസ് ഹാളിൽ  പരിസ്ഥിതി, വൈദ്യുതി, പാർലമെന്ററി അഫയേഴ്സ്, അനേർട്ട് വകുപ്പ് മന്ത്രി സണ്ണി ജോസഫ് നിർവഹിക്കും. പ്രൊജക്ട് ഇൻസെപ്ഷൻ ഡോസ്സിയറിന്റെ പ്രകാശനവും മന്ത്രി ചടങ്ങിൽ നിർവഹിക്കും.

കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ തിരുവനന്തപുരം കോർപ്പറേഷൻ മേയർ അഡ്വ. വി. വി. രാജേഷ് അധ്യക്ഷത വഹിക്കുകയും മുഖ്യപ്രഭാഷണം നടത്തുകയും ചെയ്യും. കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ചെയർപേഴ്സൺ ഡോ. എൻ. അനിൽ കുമാർ ചടങ്ങിൽ സ്വാഗത പ്രഭാഷണം നടത്തും.

എംഎൽഎമാരായ എം. വിൻസെന്റ്, രാജീവ് ചന്ദ്രശേഖർ, വി. മുരളീധരൻ, ചീഫ് വൈൽഡ്ലൈഫ് വാർഡനും അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റുമായ (അഡ്മിനിസ്‌ട്രേഷൻ) ഡോ. പ്രമോദ് ജി. കൃഷ്ണൻ, കെ.എഫ്.ആർ.ഐ. ഡയറക്ടർ ഡോ. കണ്ണൻ സി. എസ്. വാരിയർ, കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് മെമ്പർ സെക്രട്ടറി ഡോ. വി. ബാലകൃഷ്ണൻ തുടങ്ങിയർ പങ്കെടുക്കും. 

പി.എൻ.എക്‌സ്. 2001/2026

date