Skip to main content

കൗണ്‍സിലര്‍ നിയമനം

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ നിലമ്പൂര്‍ വെളിയന്തോട് പ്രവര്‍ത്തിക്കുന്ന ഇന്ദിരാഗാന്ധി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, എട്ട് പ്രീമെട്രിക് ഹോസ്റ്റലുകള്‍ എന്നിവിടങ്ങളിലെ അന്തേവാസികളായ വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സലിംഗും കരിയര്‍ ഗൈഡന്‍സും നല്‍കുന്നതിനായി സ്റ്റുഡന്റ് കൗണ്‍സിലറെ നിയമിക്കുന്നതിനുള്ള അഭിമുഖം നിലമ്പൂര്‍ ഐ.ടി.ഡിപി ഓഫീസില്‍ ജൂണ്‍ 23 ന് രാവിലെ ഒന്‍പതിന് നടക്കും. യോഗ്യത: എം.എ. സൈക്കോളജി/ എം.എസ്.ഡബ്ലിയു. സൈക്കോളജി കൗണ്‍സിലിങ് പരിശീലനം നേടിയവരായിരിക്കണം. എം.എസ്.സി.സൈക്കോളജി  കേരളത്തിന് പുറത്തുള്ള സര്‍വ്വകലാശാലകളില്‍ നിന്ന് നേടിയവര്‍ തുല്യതാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. പ്രായം 25 നും 45 നുമിടയിലായിരിക്കണം. രണ്ടു സ്ത്രീകളുടെയും രണ്ട് പുരുഷന്‍മാരുടെയും ഒഴിവുകളാണുള്ളത്. പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ പെട്ട,  നിശ്ചിത യോഗ്യതയും നൈപുണ്യവും ഉദ്യോഗാര്‍ത്ഥികള്‍ക്ക് വെയിറ്റേജ് മാര്‍ക്ക് ലഭിക്കും.

 

date