Skip to main content

ക്യാഷ് അവാര്‍ഡ്: അപേക്ഷാ തീയതി ദീര്‍ഘിപ്പിച്ചു

സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതി അംഗങ്ങളുടെ മക്കളില്‍ 2025-2026 അധ്യയന വര്‍ഷത്തില്‍ പത്താം തരത്തില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ഥികള്‍ക്ക് ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാവുന്ന തിയ്യതി ജൂണ്‍ 25 വരെ ദീര്‍ഘിപ്പിച്ചു.  അര്‍ഹരായ അംഗങ്ങള്‍ വിദ്യാര്‍ത്ഥിയുടെ എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ്/മാര്‍ക്ക് ലിസ്റ്റ്, മറ്റ് അനുബന്ധ രേഖകള്‍ സഹിതം https://services.unorganisedwssb.org/index.php/home വഴി ഓണ്‍ലൈനായി അപേക്ഷിക്കണം . കൂടുതല്‍ വിവരങ്ങള്‍ സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡിന്റെ മലപ്പുറം ജില്ലാ ഓഫീസില്‍ ലഭ്യമാണ്. ഫോണ്‍- 0483-2730400.

date