Skip to main content

യോഗ ടീച്ചര്‍ ട്രെയിനിംഗില്‍ ഡിപ്ലോമ: അപേക്ഷ ക്ഷണിച്ചു

സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജില്‍ ജൂലൈ സെഷനിലെ ഡിപ്ലോമ ഇന്‍ യോഗ ടീച്ചര്‍ ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു അഥവാ തത്തുല്യമാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. അപേക്ഷകര്‍ക്ക് 18 വയസ്സ് പൂര്‍ത്തിയാക്കിയിരിക്കണം. ഉയര്‍ന്ന പ്രായപരിധിയില്ല. https://app.srccc.in/regi-ster എന്ന ലിങ്കിലൂടെ ഓണ്‍ലൈനായി ജൂണ്‍ 30 നകം അപേക്ഷ നല്‍കണം. മലപ്പുറം ജില്ലയിലെ പഠന കേന്ദ്രം: ഗ്രാമോദ്യയം യോഗ സെന്റ്രര്‍, പുലാമന്തോള്‍ പി.ഒ., മലപ്പുറം. ഫോണ്‍- 9446245979, 9074504921.

date