പോളിടെക്‌നിക് ലാറ്ററല്‍ എന്‍ട്രി പ്രവേശനം
2026-27 വര്‍ഷത്തെ ഡിപ്ലോമ ലാറ്ററല്‍ എന്‍ട്രി പ്രവേശനറാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടതും ജില്ലയിലേക്ക് അഡ്മിഷന് രജിസ്റ്റര്‍ ചെയ്തതുമായ വിദ്യാര്‍ഥികള്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും, ആറുമാസത്തിനകം എടുത്ത രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും ഫീസുമായി പാലക്കാട് സര്‍ക്കാര്‍ പോളിടെക്‌നിക് കോളജിലെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കില്‍ ഹാജരാകണം. ഐ.ടി.ഐ/കെ.ജി.സി.ഇ വിഭാഗത്തില്‍ 1 മുതല്‍ 1000 വരെയുള്ള റാങ്കുകാര്‍ ജൂണ്‍ 16ന് രാവിലെ 9 മുതല്‍ 10 വരെയും, 1001 മുതല്‍ ശേഷിക്കുന്ന മുഴുവന്‍ പേരും 10 മുതല്‍ 10.30 വരെയുമാണ് സമയം അനുവദിച്ചിരിക്കുന്നത്. പ്ലസ് ടു/ വി.എച്ച്.എസ്.ഇ വിഭാഗത്തില്‍ 1 മുതല്‍ 3500 വരെയുള്ള റാങ്കുകാര്‍ ജൂണ്‍ 17ന് രാവിലെ 9 മുതല്‍ 10.30 വരെയും 3501 മുതല്‍ ശേഷിക്കുന്ന മുഴുവന്‍ റാങ്കുകാരും ജൂണ്‍ 18ന് രാവിലെ 9 മുതല്‍ 10.30 വരെയും റിപ്പോര്‍ട്ട് ചെയ്യണം. സര്‍ക്കാര്‍ ഫീസായ 14,400 രൂപ യു.പി.ഐ വഴിയും ഇതര ഫീസുകള്‍ പണമായും അടയ്ക്കണം. എസ്.സി/എസ്.ടി വിഭാഗക്കാര്‍ ഒഴികെയുള്ളവര്‍ക്ക് ആകെ ഫീസ് ഏകദേശം 19,000 രൂപയായിരിക്കും. കൗണ്‍സിലിംഗിന് എത്തുന്നവര്‍ അഡ്മിഷന്‍ പോര്‍ട്ടലിലെ ലിങ്ക് വഴി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണമെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 0491 2572640.
- Log in to post comments