വോക്ക്-ഇന്‍-ഇന്റര്‍വ്യൂ
അട്ടപ്പാടി ഐ.ടി.ഡി.പിയുടെ നിയന്ത്രണത്തിലുള്ള പി.വി.ടി.ജി മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ് (ഇലച്ചിവഴി), പാടവയല്‍ ഒ.പി ക്ലീനിക്കുകള്‍ എന്നിവടങ്ങളിലേക്ക് താല്‍ക്കാലിക/കരാര്‍ അടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നു. മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് എം.ബി.ബി.എസും ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനുമാണ് യോഗ്യത. പ്രായപരിധി 25-45 വയസ്. ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് പ്ലസ് ടു സയന്‍സ്/ ഫാര്‍മസിയില്‍ ഡിപ്ലോമ, കേരള സ്റ്റേറ്റ് ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ എന്നിവ ഉണ്ടായിരിക്കണം. പ്രായപരിധി 18-40 വയസ്. അട്ടപ്പാടി മേഖലയില്‍ താമസിക്കുന്ന പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് മുന്‍ഗണന. ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി ജൂണ്‍ 18ന് രാവിലെ 09.30ന് അട്ടപ്പാടി ഐ.ടി.ഡി.പി ഓഫീസില്‍ നടക്കുന്ന വോക്ക്-ഇന്‍-ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍: 04924-254382.
- Log in to post comments