പോളിടെക്നിക് ലാറ്ററല്‍ എന്‍ട്രി പ്രവേശനം
ജില്ലയില്‍ 2026-2027 അദ്ധ്യയന വര്‍ഷത്തെ ലാറ്ററല്‍ എന്‍ട്രി പോളി ടെക്നിക് ഡിപ്ലോമ പ്രവേശനത്തിന് രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികളുടെ കൗണ്‍സിലിംഗും അഡ്മിഷനും ജൂണ്‍ 17, 18 തീയതികളില്‍ റാങ്ക് ക്രമത്തില്‍ പുനലൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ നടത്തും. രജിസ്‌ട്രേഷന്‍ രാവിലെ 08.30 ന് ആരംഭിക്കും. സമയക്രമം താഴെ പറയും പ്രകാരം:
ഐ.ടി.ഐ/കെ.ജി.സി.ഇ വിഭാഗം: ജൂണ്‍ 17 ന് രാവിലെ 8.30 മുതല്‍ ഒമ്പത് വരെ റാങ്ക് ഒന്ന് മുതല്‍ 500 വരെയും, രാവിലെ ഒമ്പത് മുതല്‍ 9.30 വരെ റാങ്ക് 501 മുതല്‍ അവസാന റാങ്ക് വരെയും.
പ്ലസ് ടു/ വി.എച്ച്.എസ്.ഇ വിഭാഗം: ജൂണ്‍ 17 ന് രാവിലെ 10 മുതല്‍ 10.30 വരെ (റാങ്ക് ഒന്ന് - 1000), രാവിലെ 11 മുതല്‍ 11.30 വരെ (റാങ്ക് 1001 - 2000), ഉച്ചയ്ക്ക് 12 മുതല്‍ 12.30 വരെ (റാങ്ക് 2001 - 2500). ജൂണ്‍ 18 : രാവിലെ 8.30 മുതല്‍ ഒമ്പത് വരെ (റാങ്ക് 2501 - 3500), രാവിലെ 9.30 മുതല്‍ 10 വരെ (റാങ്ക് 3501 - 5000), രാവിലെ 10.30 മുതല്‍ 11 വരെ (റാങ്ക് 5001 മുതല്‍ അവസാന റാങ്ക് വരെ).
രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും ഫീസും സഹിതം രക്ഷിതാവിനൊപ്പം നിശ്ചിത സമയത്ത് കോളേജില്‍ ഹാജരാകണം. പ്രവേശനം ലഭിക്കുന്നവര്‍ പിടിഎ ഫണ്ട് ഒഴികെയുള്ള ഫീസുകള്‍ ഗൂഗിള്‍ പേ/ഫോണ്‍ പേ/യുപിഐ മുഖേന ഒടുക്കണം. വിവരങ്ങള്‍ക്ക് : polyadmission.org/let
- Log in to post comments