സിവിൽ സർവീസ് പരിശീലന കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു
സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമി (K S C S A) വിവിധ സിവിൽ സർവീസ് പരിശീലന കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം, കൊല്ലം, ആലുവ, പാലക്കാട്, പൊന്നാനി, കോഴിക്കോട്, കല്യാശ്ശേരി തുടങ്ങിയ കേന്ദ്രങ്ങളിൽ ജൂൺ 15 മുതൽ ആരംഭിച്ച സിവിൽ സർവീസ് പ്രിലിംസ് കം മെയിൻസ് റെഗുലർ ബാച്ചിലേക്കും, ജൂൺ 20ന് തിരുവനന്തപുരം കേന്ദ്രത്തിൽ ആരംഭിക്കുന്ന റിപീറ്റേഴ്‌സ് ബാച്ചിലേക്കും അപേക്ഷിക്കാം. കൂടാതെ ജൂലൈ 5ന് ആരംഭിക്കുന്ന കോളേജ് വിദ്യാർത്ഥികൾക്കായുള്ള വീക്കെൻഡ് ബാച്ച്, സ്കൂൾ വിദ്യാർത്ഥികൾക്കുള്ള ടാലന്റ് ഡെവലപ്‌മെന്റ് കോഴ്സ്, പ്ലസ് വൺ-പ്ലസ് ടു വിദ്യാർത്ഥികൾക്കായുള്ള സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സ് എന്നിവയിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. രജിസ്‌ട്രേഷനും ഫീസ് അടയ്ക്കുന്നതിനുള്ള സൗകര്യവും https:\\kscsa.org യിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് വിവിധ ജില്ലകളിലെ സിവിൽ സർവീസ് പരിശീലന കേന്ദ്രങ്ങളുമായി ബന്ധപ്പെടാവുന്നതാണ്.
പി.എൻ.എക്‌സ്. 2023/2026
- Log in to post comments