Skip to main content

മഴ: മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു

പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ജൂൺ 17ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് 6 ദുരിതാശ്വാസ ക്യാമ്പുകളിലായി 24 കുടുംബങ്ങളിലെ 74 പേരെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. എല്ലാ ജില്ലയിലും താലൂക്ക് കൺട്രോൾ റൂമുകൾ 24 മണിക്കൂറും പ്രവർത്തന സജ്ജമാണെന്നും ഡിസാസ്റ്റർ മാനേജ്‌മെന്റ് അസിസ്റ്റന്റ് കമ്മിഷണർ അറിയിച്ചു. കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പിൽ മാറ്റങ്ങൾ വരുത്തുന്നതനുസരിച്ച് അലർട്ടുകളിൽ മാറ്റം വരാമെന്നും ദുരന്ത നിവാരണ അതോറിറ്റിയുടെ ഫേസ്ബുക്ക്, ട്വിറ്റർ പേജുകളും പരിശോധിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

പി.എൻ.എക്‌സ്. 2025/2026

date