Skip to main content

വർക്കർ/ ഹെൽപ്പർ നിയമനം

പാമ്പാക്കുട ഐസിഡിഎസ് പ്രോജക്ടിന്റെ പരിധിയിലുള്ള രാമമംഗലം ഗ്രാമപഞ്ചായത്തിലെ 14-ാം വാർഡിൽ പ്രവർത്തിക്കുന്ന കോരങ്കടവ് അങ്കണവാടിയിൽ പൽന സ്‌കീമിന്റെ ഭാഗമായി ആരംഭിക്കുന്ന ക്രഷിലേക്ക് വർക്കർ/ഹെൽപ്പർ തസ്തികയിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. രാമമംഗലം പഞ്ചായത്തിലെ 14-ാം വാർഡിൽ സ്ഥിരതാമസക്കാരായ വനിതകൾക്ക് അപേക്ഷിക്കാം. വാർഡിൽ യോഗ്യരായ അപേക്ഷകർ ഇല്ലാത്ത പക്ഷം സമീപ വാർഡുകളിലെ യോഗ്യരായ വനിതകളെയും പരിഗണിക്കും.

വർക്കർ തസ്തികയ്ക്ക് പ്ലസ് ടു പാസായിരിക്കണം. ഹെൽപ്പർ തസ്തികയ്ക്ക് പത്താം ക്ലാസ് വിജയമാണ് യോഗ്യത. ഇരുതസ്തികകളിലേക്കും 2026 ജനുവരി ഒന്നിന് 35 വയസ് തികയാൻ പാടില്ല. വിദ്യാഭ്യാസ യോഗ്യതപ്രായംജാതിമതംതാമസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം പൂരിപ്പിച്ച അപേക്ഷകൾ ജൂൺ 24-ന് ഉച്ചയ്ക്ക് 2 മണിക്ക് മുമ്പായി പാമ്പാക്കുട ശിശുവികസന പദ്ധതി ഓഫീസറുടെ കാര്യാലയത്തിൽ നേരിട്ടോ തപാൽ മാർഗമോ ലഭിക്കണം. അപേക്ഷയോടൊപ്പം അഞ്ച് രൂപയുടെ സ്റ്റാമ്പ് ഒട്ടിച്ച കവർ കൂടി ഉൾപ്പെടുത്തണം.

തപാൽ വഴി അപേക്ഷ അയക്കുന്നവർ ശിശുവികസന പദ്ധതി ഓഫീസർശിശുവികസന പദ്ധതി ഓഫീസ്പാമ്പാക്കുടഅഞ്ചൽപ്പെട്ടി പി.ഒ.പിൻ - 686667 എന്ന വിലാസത്തിൽ ജൂൺ 24-നകം ലഭിക്കുന്ന വിധം അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക് 0485 2274404.

പി.എൻ.എക്‌സ്. 2031/2026

date