മുതിര്‍ന്ന പൗരന്മാരോടുള്ള അതിക്രമങ്ങള്‍ക്കെതിരായ ദിനാചരണം സംഘടിപ്പിച്ചു
മുതിര്‍ന്ന പൗരന്മാരോടുള്ള അതിക്രമങ്ങള്‍ക്കെതിരായ ബോധവല്‍ക്കരണ ദിനാചരണം സാമൂഹികനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കുമ്പനാട് ധര്‍മഗിരി മന്ദിരത്തില്‍ സംഘടിപ്പിച്ചു. അബിന്‍ വര്‍ക്കി എം എല്‍ എ ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ്റ് അനീഷ് വരിക്കണ്ണാമല അധ്യക്ഷനായി. ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ ജൂലി സാബു ഓലിക്കല്‍ ദിനാചരണ സന്ദേശം നല്കി. ജില്ല പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ ശ്രീനാദേവി കുഞ്ഞമ്മ മുഖ്യപ്രഭാഷണം നടത്തി. കോയിപ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വര്‍ഗീസ് ഈപ്പന്, ജില്ലാ സാമൂഹിക നീതി ഓഫീസര്‍ ജെ ഷംലാ ബീഗം, എന്‍ എസ് എസ് ജില്ലാ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ജി രാജശ്രീ, വയോജന കമ്മിറ്റി അംഗം ബി ഹരികുമാര്‍, കുമ്പനാട് ധര്‍മ്മഗിരി മന്ദിരം സൂപ്രണ്ട് റവ. കെ എസ് മാത്യൂസ് എന്നിവര്‍ പങ്കെടുത്തു.
ദിനാചരണത്തോടനുബന്ധിച്ച് 'മുതിര്‍ന്ന പൗരന്മാരും നിയമ സംരക്ഷണവും' എന്ന വിഷയത്തില്‍ അഡ്വ. റ്റി എസ് മോഹനനും 'ശരിയായ ഭക്ഷണം, മികച്ച ആരോഗ്യം, സന്തോഷകരമായ ജീവിതം' എന്ന വിഷയത്തില്‍ തിരുവല്ല ജില്ല ആശുപത്രി ഡയറ്റീഷ്യന് സ്മിതയും ബോധവത്കരണ ക്ലാസ് നയിച്ചു. മൗണ്ട് സിയോണ്‍ നിയമ കലാലയം എന്‍ എസ് എസ് യൂണിറ്റ് വോളന്റിയേഴ്സ് സ്നേഹ തണല്‍ എന്ന ദൃശ്യാവിഷ്കാരം അവതരിപ്പിച്ചു. തിരുവല്ല മാക്ക് ഫാസ്റ്റ് കോളജ്, പത്തനംതിട്ട കാത്തലിക്കേറ്റ് കോളജ് എന്‍എസ്എസ് യൂണിറ്റുകള്‍ ഫ്ളാഷ് മോബ് സംഘടിപ്പിച്ചു
ചിത്രം:
മുതിര്‍ന്ന പൗരന്മാരോടുള്ള അതിക്രമങ്ങള്‍ക്കെതിരായ ബോധവല്‍ക്കരണ ദിനാചരണം അബിന്‍ വര്‍ക്കി എം എല്‍ എ ഉദ്ഘാടനം ചെയ്യുന്നു
- Log in to post comments