Skip to main content

പട്ടിക വിഭാഗത്തിലുള്ളവര്‍ക്ക് വായ്പ പദ്ധതി

പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട വ്യക്തികള്‍ക്ക് സ്വയം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും വികസിപ്പിക്കുന്നതിനും പെണ്‍കുട്ടികളുടെ വിവാഹ ആവശ്യങ്ങള്‍ക്കും വായ്പ അനുവദിക്കുന്നു.   കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളിലെ പട്ടികജാതി/പട്ടികവര്‍ഗ വനിതകള്‍ക്ക് സി.ഡി.എസ് മുഖേനെ 1,30,000 രൂപ വരെ അനുവദിക്കുന്നു. ചെറുകിട വ്യവസായം, വ്യാപാരം, സേവന മേഖലകള്‍ എന്നിവ ഉള്‍പ്പെടെയുള്ള വിവിധ ആവശ്യങ്ങള്‍ക്കും വായ്പ ലഭിക്കും. കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പറേഷന്റെ പത്തനംതിട്ട ഓഫീസുമായോ കുടുംബശ്രീ സി.ഡി.എസ് ഓഫീസുമായോ ബന്ധപ്പെടണം. ഫോണ്‍: 9188934112, 9400208526.
 

date