ഐ.എച്ച്.ആർ.ഡി ഹ്രസ്വകാല കോഴ്സുകളും ഇന്റേൺഷിപ്പും: അപേക്ഷ ക്ഷണിച്ചു
കേരള സർക്കാരിന് കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്സസ് ഡെവലപ്മെന്റിന്റെ (ഐ.എച്ച്.ആർ.ഡി) തിരുവനന്തപുരത്തുള്ള സെന്റർ ഓഫ് അഡ്വാൻസ്ഡ് ടെക്നോളജി ആൻഡ് സ്കിൽസ് വിവിധ ഹ്രസ്വകാല കോഴ്സുകളിലേക്കും ഇന്റേൺഷിപ്പ് പ്രോഗ്രാമുകളിലേക്കും അപേക്ഷ ക്ഷണിച്ചു.
അഡ്വാൻസ്ഡ് എക്സൽ ആൻഡ് ഫിനാൻഷ്യൽ മോഡലിങ്, കമ്പ്യൂട്ടേഷണൽ മെത്തേഡ്സ് ഫോർ റിയൽ വേൾഡ് പ്രോബ്ലംസ്, ഡാറ്റ അനാലിസിസ് ആൻഡ് വിഷ്വലൈസേഷൻ ഇൻ ഫിനാൻസ്, ഡിജിറ്റൽ മാർക്കറ്റിങ്, ഒഫീഷ്യൽ മാനേജ്മെന്റ് ആൻഡ് പ്രൊഫഷണൽ സ്കിൽസ്, പ്രൊഫഷണൽ കമ്മ്യൂണിക്കേഷൻ ആൻഡ് എംപ്ലോയബിലിറ്റി സ്കിൽസ്, ഒപ്പം സംരംഭകത്വ വികസനവുമായി ബന്ധപ്പെട്ട എന്റർപ്രണർഷിപ്പ് കോഴ്സ് എന്നിവയാണ് ഹ്രസ്വകാല വിഭാഗത്തിലുള്ളത്. ഈ കോഴ്സുകൾ ജൂൺ 22 മുതൽ ആരംഭിക്കും.
ഇവയ്ക്ക് പുറമെ, ഐടി മേഖലയിൽ ഏറെ തൊഴിൽ സാധ്യതയുള്ള വിവിധ വിഷയങ്ങളിൽ ഇന്റേൺഷിപ്പ് പ്രോഗ്രാമുകളും ഒരുക്കിയിട്ടുണ്ട്. ഡാറ്റ അനലിറ്റിക്സ്, ഡാറ്റ സയൻസ് യൂസിങ് പൈത്തൺ, ഫുൾ സ്റ്റാക്ക് ഡെവലപ്മെന്റ് യൂസിങ് പൈത്തൺ ജാംഗോ, സൈബർ സെക്യൂരിറ്റി എന്നീ മേഖലകളിലാണ് ഇന്റേൺഷിപ്പ് അവസരം. ജൂലൈ ആദ്യവാരം മുതൽ ഈ ഇന്റേൺഷിപ്പ് പ്രോഗ്രാമുകൾ ആരംഭിക്കും.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് https://skillcentre.ihrd.ac.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് 9495069307, 8547005037, 8136882389 എന്നീ മൊബൈൽ നമ്പറുകളിലോ 0471-2550612 എന്ന ലാൻഡ്ലൈൻ നമ്പറിലോ ബന്ധപ്പെടാം.
പി.എൻ.എക്സ്. 2048/2026
- Log in to post comments