ഓട്ടോ ടാക്‌സി വായ്പ: തൊഴില്‍രഹിതരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു
സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന, പരമാവധി 3.70 ലക്ഷം രൂപ പദ്ധതി തുകയുള്ള 'ഓട്ടോ ടാക്‌സി' പദ്ധതിക്കു കീഴില്‍ വായ്പ അനുവദിക്കുന്നതിനായി കോഴിക്കോട് ജില്ലയിലെ പട്ടികജാതിയില്‍പ്പെട്ട തൊഴില്‍രഹിതരായ 18 നും 50 നും മദ്ധ്യേ പ്രായമുള്ള യുവതി യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
കുടുംബ വാര്‍ഷിക വരുമാനം ഗ്രാമപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് 98,000/ രൂപയിലും നഗര പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് 1,20,000/ രൂപയിലും കവിയാന്‍ പാടില്ല. അപേക്ഷിക്കുന്നവര്‍ക്ക് ഓട്ടോ ടാക്‌സി ഓടിക്കുവാനുള്ള ലൈസന്‍സും ബാഡ്ജും ഉണ്ടായിരിക്കണം.
വായ്പ തുക 6% പലിശ സഹിതം 5 വര്‍്ഷം കൊണ്ട് തിരിച്ചടക്കേണ്ടതാണ്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ ഈടായി കോര്‍പ്പറേഷന്റെ നിബന്ധനകള്‍ക്ക് അനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ വസ്തു ജാമ്യമോ ഹാജരാക്കേണ്ടതാണ്.
താല്‍പര്യമുള്ളവര്‍ അപേക്ഷാഫോറത്തിനും വിശദ വിവരങ്ങള്‍ക്കുമായി കോഴിക്കോട് എരഞ്ഞിപ്പാലത്ത് പ്രവര്‍ത്തിക്കുന്ന കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. ഫോണ്‍ : 0495 2767606.
- Log in to post comments