എം.ബി.എ അഡ്മിഷന്
കേരള സര്‍വകലാശാലയുടെയും എ.ഐ.സി.റ്റി.ഇയുടെയും അംഗീകാരത്തോടെ പുന്നപ്ര അക്ഷരനഗരി കേപ്പ് ക്യാമ്പസില്‍ പ്രവര്‍ത്തിക്കുന്ന ഗവണ്മെന്റ് സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആന്‍ഡ് ടെക്നോളജി (ഐ.എം.ടി) പുന്നപ്രയില്‍ 2026-2028 വര്‍ഷത്തേക്കുള്ള ദിവത്സര ഫുള്‍ടൈം എം.ബി.എ പ്രോഗ്രാമിലേക്ക് അഡ്മിഷന് നടത്തുന്നതിന്റെ ഭാഗമായി ജൂണ്‍ 23 ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഗ്രൂപ്പ് ഡിസ്കഷനും ഇന്റര്‍വ്യൂവും നടത്തും.
50% മാര്‍ക്കോടെ ഡിഗ്രി പരീക്ഷ പാസായവര്‍ക്ക് ( എസ്.സി/എസ്.റ്റി ക്ക് 45% മാര്‍ക്ക്, എസ്.ഇ.ബി.സി/ ഒ.ബി.സി ക്ക് 48% മാര്‍ക്ക്) പങ്കെടുക്കാം. എസ്.സി/എസ്.റ്റി/ഒ.ഇ.സി/ഫിഷറീസ് വിഭാഗങ്ങളില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഫീസിളവ് /ഗ്രാന്റ് ലഭിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0477 - 2267602, 9188067601, 9946488075, 9747272045. ഇമെയില്‍: www.imtpunnapra.org.
- Log in to post comments