Post Category
*ഐ.എച്ച്.ആർ.ഡി ഹ്രസ്വകാല കോഴ്സുകൾ: അപേക്ഷ ക്ഷണിച്ചു*
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്സസ് ഡെവലപ്മെന്റിന്റെ മുട്ടടയിലുള്ള 'സെന്റർ ഫോർ അഡ്വാൻസ്ഡ് ടെക്നോളജി ആന്റ് സ്കിൽസ്' വിവിധ ഹ്രസ്വകാല കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അഡ്വാൻസ്ഡ് എക്സൽ ആന്റ് ഫിനാൻഷ്യൽ മോഡലിംഗ് , കമ്പ്യൂട്ടേഷണൽ മെത്തേഡ്സ് ഫോർ റിയൽ വേൾഡ് പ്രോബ്ലംസ് , ഡാറ്റ അനാലിസിസ് ആന്റ് വിഷ്വലൈസേഷൻ ഇൻ ഫിനാൻസ്, ഡിജിറ്റൽ മാർക്കറ്റിംഗ് , ഒന്റർപ്രണർഷിപ്പ്, ഓഫീസ് മാനേജ്മെന്റ് ആന്റ് പ്രൊഫഷണൽ സ്കിൽസ് , പ്രൊഫഷണൽ കമ്മ്യൂണിക്കേഷൻ ആന്റ് എംപ്ലോയബിലിറ്റി സ്കിൽസ് എന്നീ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ജൂൺ 22 മുതൽ ക്ലാസുകൾ ആരംഭിക്കും. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് https://skillcentre.ihrd.ac.in എന്ന വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്. ഫോൺ- 9495069307, 8547005087, 8136882389, 0471-2550612.
date
- Log in to post comments