ജില്ലാതല അറിയിപ്പുകൾ
അത്‌ലറ്റിക്‌സ് കോച്ച്
ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്‌പോർട്സ് സ്‌കൂൾ കരിന്തളം, പെരിങ്ങോം പി.ഒ 202627 അധ്യയന വർഷത്തേക്ക് ഗസ്റ്റ് അത്‌ലറ്റിക്‌സ് കോച്ച് തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ നൽകുന്ന സി.ഡി ലൈസൻസുകളും, അത്‌ലറ്റിക്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ നൽകുന്ന കോച്ചിംഗ് ലൈസൻസും ഉള്ളവർക് മുൻഗണന. പങ്കെടുക്കുവാൻ താൽപര്യം ഉള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ജൂൺ 24ന് രാവിലെ 10 മണിക്ക് സ്‌കൂളിൽ നേരിട്ട് ഹാജരാവുക. ഫോൺ: 8848554706.
ഇൻറർവ്യൂ മാറ്റിവെച്ചു
ആരോഗ്യ വകുപ്പിൽ കണ്ണൂർ ജില്ലയിൽ പാർട്ട് ടൈം സ്വീപ്പർ തസ്തികയിൽ എംപ്ലോയ്‌മെൻറ് എക്‌സ്‌ചേഞ്ച് മുഖേന നിയമനം നടത്തുന്നതിന് ജൂൺ 18 മുതൽ 23 വരെ ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), കണ്ണൂരിൽ നടത്താൻ നിശ്ചയിച്ച ഇൻറർവ്യൂ മാറ്റിവെച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.
ഹൈടെക് കൃത്രിമക്കാൽ വിതരണം
ജില്ലാ പഞ്ചായത്ത് 2025-26, 2026-27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കണ്ണൂർ ജില്ലാ ആശുപത്രി ലിംബ് ഫിറ്റിംങ് സെന്ററിൽ നിന്നും ഹൈടെക് കൃത്രിമക്കാലുകൾ നിർമ്മിച്ച് ഗുണഭോക്താക്കൾക്ക് വിതരണം ചെയ്യുന്നു. ആവശ്യമുള്ളവർ അതത് തദ്ദേശ സ്ഥാപനം മുഖേന അപേക്ഷ സമർപ്പിക്കേണ്ടതാണ്.
ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ്
കേന്ദ്ര സർക്കാർ സംരംഭമായ ബിസിൽ ട്രെയിനിംഗ് ഡിവിഷൻ നടത്തുന്ന തൊഴിലധിഷ്ഠിത സ്‌കിൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ് കോഴ്‌സിലേക്ക് പ്ലസ്ടു കഴിഞ്ഞവർക്ക് അപേക്ഷിക്കാം. ഒന്നര വർഷം ദൈർഘ്യം. ഇന്റേൺഷിപ്പും പ്ലേസ്‌മെന്റ് സഹായവും ലഭിക്കും. ഫോൺ: 7994449314
വായന പക്ഷാചരണം
ജില്ലാ സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തിൽ വായനാ പക്ഷാചരണത്തിന്റെ ഭാഗമായി തുല്യതാ പഠന കേന്ദ്രങ്ങളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വായന സദസ്സുകൾ, പി എൻ പണിക്കർ അനുസ്മരണം, പ്രശ്‌നോത്തരി സംഘടിപ്പിക്കുo. ജില്ലാതല ഉദ്ഘാടനം ജൂൺ 20ന് രാവിലെ പത്തിന് ജില്ലാ പഞ്ചായത്ത് ഹാളിൽ പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യൻ നിർവഹിക്കും. വൈസ് പ്രസിഡണ്ട് ടി. ഷബ്‌ന അധ്യക്ഷത വഹിക്കും. പി എൻ പണിക്കർ അനുസ്മരണ പ്രഭാഷണം വിആർവി ഏഴോം നിർവഹിക്കും.
ലേലം
പയ്യന്നൂർ താലൂക്കിലെ വയക്കര അംശം ദേശത്തിലെ സർവ്വേ നമ്പർ 207/108 ൽ പെട്ട 0.0405 ഹെക്ടർ സ്ഥലത്തിന്റെ ലേലം ജൂലൈ 20 ന് രാവിലെ 11 മണിക്ക് വയക്കര വില്ലേജ് ഓഫീസിൽ നടക്കും.
റാങ്ക് പട്ടിക റദ്ദാക്കി
കണ്ണൂർ ജില്ലയിൽ കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൽ വർക്ക് സൂപ്രണ്ട് (കാറ്റഗറി നമ്പർ: 445/2022) തസ്തികയുടെ റാങ്ക് പട്ടിക മുഖ്യപട്ടികയിൽ ഉൾപ്പെട്ട മുഴുവൻ ഉദ്യോഗാർഥികളെയും നിയമന ശിപാർശ ചെയ്തതിനാൽ മെയ് എട്ട് തീയതി പ്രാബല്യത്തിൽ റദ്ദാക്കി.
എം.ബി.എ അഡ്മിഷൻ
കേരള സർവകലാശാലയുടെയും, എ.ഐ.സി.റ്റി.ഇ യുടെയും അംഗീകാരത്തോടെ പ്രവർത്തിക്കുന്ന സർക്കാർ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് ടെക്‌നോളജി (ഐ.എം.ടി) പുന്നപ്രയിൽ 2026-2028 വർഷത്തെ ദിവത്സര ഫുൾടൈം എം.ബി.എ പ്രോഗ്രാമിലേക്ക് പ്രവേശനം നടത്തുന്നു. ജൂൺ 23 ചൊവ്വാഴ്ച്ച രാവിലെ പത്ത് മണിക്ക് ഇൻസ്റ്റിറ്റ്യൂട്ടിൽ ഗ്രൂപ്പ് ഡിസ്‌കഷനും ഇന്റർവ്യൂവും നടത്തും. 50% മാർക്കോടെ ഡിഗ്രി പരീക്ഷ പാസായവർക്ക് (എസ്.സി/എസ്.റ്റി 45%, ഒ.ബി.സി 48%) പങ്കെടുക്കാം. വിലാസം ഡയറക്ടർ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് ടെക്‌നോളജി, അക്ഷരനഗരി. വാടയ്ക്കൽ പി.ഒ. ആലപ്പുഴ, 688003. ഫോൺ: 0477-2267602, 9188067601, 9946488075, 9747272045, വെബ്‌സൈറ്റ് www.imtpunnapra.org
ക്വട്ടേഷൻ ക്ഷണിച്ചു
കണ്ണൂർ ഗവ. എഞ്ചിനീയറിംഗ് കോളേജിലെ കരിയർ ഗൈഡൻസ് ആൻഡ് പ്ലേസ്‌മെന്റ്‌റ് കെട്ടിടത്തിൽ പർച്ചേസ് ആൻഡ് ഇൻസ്റ്റാളേഷൻ ഓഫ് വൈഫൈ ആക്‌സസ് പോയിൻറ്‌സ് പ്രവൃത്തി ചെയ്യുന്നതിന് മുദ്രവച്ച ക്വട്ടേഷനുകൾ ക്ഷണിച്ചു. വെബ് സൈറ്റ് www.gcek.ac.in ഫോൺ: 04972780226. ക്വട്ടേഷനുകൾ സ്വീകരിക്കുന്ന അവസാന തീയ്യതി ജൂലൈ ആറ് ഉച്ചക്ക് 12.30.
- Log in to post comments