Post Category
വായനാപക്ഷാചരണം ഉദ്ഘാടനം
ജില്ലാ ലൈബ്രറി കൗണ്‍സില്‍ തച്ചമ്പാറ ദേശീയ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന വായനാ പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജൂണ്‍ 19ന് വൈകീട്ട് 3.30ന് എഴുത്തുകാരന്‍ വൈശാഖന്‍ മാസ്റ്റര്‍ നിര്‍വഹിക്കും. തച്ചമ്പാറ അറഫ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ മണ്ണാര്‍ക്കാട് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് എസ് ആര്‍ ഹബീബുള്ള അധ്യക്ഷനാകും. ജില്ലാ പ്രസിഡന്റ ഡോ. സി പി ചിത്രഭാനു മുഖ്യപ്രഭാഷണം നടത്തും. ജില്ലാ സെക്രട്ടറി കെ എന്‍ സുകുമാരന്‍ മാസ്റ്റര്‍ വായനോത്സവ വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിക്കും. പി എന്‍ മോഹനന്‍, എസ് എസ് കാളിസ്വാമി, എം കൃഷ്ണദാസ്, സി കെ ജയശ്രീ തുടങ്ങിയവര്‍ പങ്കെടുക്കും. ജൂലൈ മൂന്നിന് കെ ദാമോദരന്‍ അനുസ്മരണവും, ജൂലൈ ഏഴിന് ഐ വി ദാസ് ജന്മദിനവും എല്ലാ ഗ്രന്ഥശാലകളിലും സംഘടിപ്പിക്കും.
date
- Log in to post comments