സ്നേഹവീട്ടില്‍ പച്ചക്കറി തൈകള്‍ നട്ടു
ഓണത്തിനായുള്ള പൂക്കളും പച്ചക്കറികളും ഉത്പാദിപ്പിക്കുന്നതിന്റെ ഭാഗമായി ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസിന്റെ ആഭ്യമുഖ്യത്തില്‍ ആരംഭിക്കുന്ന ചെണ്ടുമല്ലി, പച്ചക്കറിതൈകളുടെ നടീല്‍ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അരവിന്ദാക്ഷന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. വയോജനങ്ങള്‍ക്കായുള്ള പകല്‍ പരിപാലന കേന്ദ്രമായ സ്നേഹവീടിന്റെ മുറ്റത്താണ് തൈകള്‍ നട്ടത്. ഇരുപതോളം വയോജനങ്ങളുള്ള സ്നേഹ വീട്ടിലേക്ക് ആവശ്യമായ പച്ചക്കറികള്‍ ഉദ്പാദിപ്പിക്കുന്നതിന് പോഷകത്തോട്ടം തയ്യാറാക്കുകയാണ് ലക്ഷ്യം. ഓണത്തിനുള്ള വിളവെടുപ്പിന് ശേഷം കുടുംബശ്രീ അഗ്രി നൂട്രി ഗാര്‍ഡന്‍ പദ്ധതിയിലൂടെ തുടര്‍ കൃഷിക്ക് തുടക്കമിടും. കുടുംബശ്രീ ചെയര്‍പേഴ്സണ്‍ ടി സൗമ്യ അധ്യക്ഷയായി. വൈസ് ചെയര്‍പേഴ്സണ്‍ എസ് രാജശ്രീ, അംഗങ്ങളായ പി രജനി, വിദ്യാലക്ഷ്മി, സി ഡി എസ് മെമ്പര്‍മാര്‍, അഗ്രി സി ആര്‍ പി, അക്കൗണ്ടന്റ്, ബ്ലോക്ക് കോര്‍ഡിനേറ്റര്‍, കെയര്‍ ടേക്കര്‍ ദിവ്യ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments