Skip to main content

വായനാ മാസാചരണം: ജില്ലാതല ഉദ്ഘാടനം ജൂൺ 19ന് 

 

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വായന മാസാചരണം, പി എൻ പണിക്കർ അനുസ്മരണം എന്നിവയുടെ ജില്ലാതല ഉദ്ഘാടനം ജൂൺ 19 രാവിലെ 10 മണിക്ക് കണ്ണൂർ തോട്ടട എസ്.എൻ കോളേജിൽ നടക്കും. 

കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ. പി ഇന്ദിര ഉദ്ഘാടനം നിർവഹിക്കും. ജില്ലാ കലക്ടർ പി വിഷ്ണുരാജ് മുഖ്യാതിഥിയാവും. എസ്എൻ കോളജ് പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. രാജീവ് എം അധ്യക്ഷത വഹിക്കും. വായനാദിന പ്രതിജ്ഞ പൊതുവിദ്യാഭ്യാസ വകുപ്പ് ഉപഡയറക്ടർ ഡി ഷൈനി ചൊല്ലിക്കൊടുക്കും. പി എൻ പണിക്കർ അനുസ്മരണം പി. സതീഷ് കുമാർ (പി എൻ പണിക്കർ ഫൗണ്ടേഷൻ, കണ്ണൂർ) നിർവഹിക്കും. എഴുത്തുകാരി ജിൻഷ ഗംഗ മുഖ്യപ്രഭാഷണം നടത്തും. 'ഇ-വായന: നെല്ലും പതിരും' എന്നതാണ് വായന മാസാചരണത്തിന്റെ വിഷയം.

സെൻസസ് 2027 സെൽഫ് എന്യൂമറേഷൻ സംബന്ധിച്ച് സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ, ഡയക്ടറേറ്റ് ഓഫ് സെൻസസ് ഓപറേഷൻസ് വിജുല കെ സംസാരിക്കും.

ജില്ലാ ഭരണകൂടം, പിഎൻ പണിക്കർ ഫൗണ്ടേഷൻ, പൊതുവിദ്യാഭ്യാസ വകുപ്പ്, ജില്ലാ ലൈബ്രറി കൗൺസിൽ, സമഗ്രശിക്ഷ കേരളം, ജില്ലാ സാക്ഷരത മിഷൻ എന്നിവയുമായി ചേർന്നാണ് സംഘാടനം.

വാർഡ് കൗൺസിലർ സീന കെ.പി, ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡൻറ് മുകുന്ദൻ മഠത്തിൽ, കേരള സാക്ഷരത മിഷൻ ജില്ലാ കോർഡിനേറ്റർ ഷാജു ജോൺ, സമഗ്ര ശിക്ഷാകേരളം ജില്ലാ കോർഡിനേറ്റർ കെ.വി. ദീപേഷ്, കോളജ് മലയാളം വകുപ്പ് മേധാവി ഡോ. ഷനോജ് എംപി, കോളജ് സ്റ്റാഫ് കൗൺസിൽ സെക്രട്ടറി ഡോ. അയന എൻ, ഐക്യുസി കോർഡിനേറ്റർ ഡോ. ജിതേഷ് കെ, കോളജ് യൂനിയൻ ചെയർമാൻ ദിൻരാജ് എന്നിവർ സംസാരിക്കും.
വായനാ മാസാചരണത്തിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് പി എൻ പണിക്കർ അനുസ്മരണം, വായനദിനം, പ്രശ്നോത്തരി, പുസ്തകാസ്വാദനം, പുസ്തകപരിചയം, ആസ്വാദനക്കുറിപ്പ്, ഇ-വായന, ഡിജിറ്റൽ റെസ്‌പോൺസബിലിറ്റി റീഡിങ്-പാനൽ ചർച്ചകൾ തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കും.

date