Post Category
വായനപക്ഷാചരണം ജില്ലാതല ഉദ്ഘാടനം ജൂണ്‍ 19 ന്
ജില്ല ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ വായനപക്ഷാചരണം ജില്ലാതല ഉദ്ഘാടനം ജൂണ്‍ 19 ന് രാവിലെ 10.30 പത്തനംതിട്ട മാര്‍ത്തോമ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ജില്ല കലക്ടര്‍ എ നിസാമുദ്ദീന്‍ നിര്‍വഹിക്കും. ജില്ല ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കെ പി രാധാകൃഷ്ണന്‍ അധ്യക്ഷനാകും. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ എക്സിക്യൂട്ടീവ് അംഗം പി ആര്‍ പ്രസാദ് വായനാസന്ദേശം നല്‍കും. ജില്ല ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി ജി ആനന്ദന്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഹേമ മേരി മാത്യു എന്നിവര്‍ പങ്കെടുക്കും.
date
- Log in to post comments