Skip to main content

ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരെ താല്‍ക്കാലികമായി നിയമിക്കുന്നു. പ്രായ പരിധി 40. മൂന്ന്് ഒഴിവുകളുണ്ട്. യോഗ്യത പ്ലസ് ടു, അംഗീകൃത സ്ഥാപനത്തില്‍ നിന്നും ലഭിച്ച ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം. എം.എസ്.വേഡ്, എക്സല്‍ എന്നിവയില്‍ പ്രവൃത്തി പരിചയം അഭികാമ്യം. യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസല്‍ സര്‍ട്ടിഫിക്കറ്റ്, സാക്ഷ്യപ്പെടുത്തിയ പകര്‍പുകള്‍ സഹിതം ജൂണ്‍ 23 രാവിലെ 11.30 ന് ആശുപത്രി സൂപ്രണ്ടിന്റെ ചേംബറില്‍ അഭിമുഖത്തിന് ഹാജരാകണം. തിരഞ്ഞെടുക്കപ്പെടുന്നവരില്‍ ഇംഗ്ലീഷ് ആന്റ് മലയാളം ടൈപ്പിംഗ് നടത്തി അവസാന പട്ടിക പ്രസിദ്ധീകരിക്കും. 15 ല്‍ കൂടുതല്‍ ഉദ്യോഗാര്‍ത്ഥികളുണ്ടെങ്കില്‍ എഴുത്ത് പരീക്ഷ നടത്തും. ഫോണ്‍: 9497713258.

 

date