Skip to main content

വാക്ക്-ഇൻ ഇന്റർവ്യൂ നടത്തും

കേരള മഹിള സമഖ്യ സൊസൈറ്റിയുടെ ചുമതലയിൽ വനിത ശിശു വികസന വകുപ്പിന്റെ സഹായത്തോടെ തൃശ്ശൂർ രാമവർമ്മപുരത്ത് പ്രവർത്തിക്കുന്ന എൻട്രി ഹോം ഫോർ ഗേൾസിൽ ഒഴിവുള്ള വിവിധ തസ്തികകളിലേക്ക് സ്ത്രീ ഉദ്യോഗാർത്ഥികൾക്കായി വാക്ക്-ഇൻ ഇന്റർവ്യൂ നടത്തുന്നു. താല്പര്യമുള്ളനിർദ്ദിഷ്ട യോഗ്യതയുള്ളവർ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യതപ്രായംപ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ജൂൺ 30 രാവിലെ 10ന് രാമവർമ്മപുരം മോഡൽ ഹോം ഫോർ ഗേൾസിൽ നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകണം.

പാർട്ട് ടൈം സൈക്കോളജിസ്റ്റ്സെക്യൂരിറ്റികുക്ക് എന്നീ തസ്തികകളിലാണ് ഒരോ ഒഴിവുകൾ വീതമുള്ളത്. എം.എസ്.സി/എം.എ (സൈക്കോളജി) യോഗ്യതയും ഒരു വർഷത്തെ പ്രവൃത്തി പരിചയവുമുള്ളവർക്ക് സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് അപേക്ഷിക്കാം. 25 വയസ്സ് പൂർത്തിയായവരായിരിക്കണം ഉദ്യോഗാർത്ഥികൾ. സെക്യൂരിറ്റി തസ്തികയിലേക്ക് എസ്.എസ്.എൽ.സി വിജയിച്ച 23 വയസ്സ് പൂർത്തിയായവർക്ക് അപേക്ഷിക്കാം. മലയാളം എഴുതാനും വായിക്കാനും അറിയാവുന്ന 25 വയസ്സ് പൂർത്തിയായവർക്കാണ് കുക്ക് തസ്തികയിലേക്ക് അവസരം. മൂന്ന് തസ്തികകളിലും 30 മുതൽ 45 വരെ പ്രായപരിധിയിലുള്ളവർക്ക് മുൻഗണനയുണ്ട്. സൈക്കോളജിസ്റ്റ്കുക്ക് തസ്തികകളിൽ 12,000 രൂപയും സെക്യൂരിറ്റി തസ്തികയിൽ 10,000 രൂപയുമാണ് പ്രതിമാസ വേതനം.

കൂടുതൽ വിവരങ്ങൾക്ക് തിരുവനന്തപുരം കരമന കുഞ്ചാലുംമൂട്ടിൽ പ്രവർത്തിക്കുന്ന കേരള മഹിള സമഖ്യ സൊസൈറ്റി സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടറുടെ ഓഫീസുമായി ബന്ധപ്പെടണം. വിശദവിവരങ്ങൾക്ക്: 0471 2348666, www.keralasamakhya.org.

പി.എൻ.എക്‌സ്. 2066/2026

date