പള്ളിപ്പാട് ഗവ. ഐ.ടി.ഐ പ്രവേശനം
പള്ളിപ്പാട് ഗവ. ഐ.ടി.ഐയിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ, സർവേയർ എന്നീ രണ്ടു വർഷത്തെ മെട്രിക് ട്രേഡുകളിലേക്ക് 2026 അധ്യയന വർഷത്തെ പ്രവേശനത്തിനുള്ള അപേക്ഷകൾ ക്ഷണിച്ചു. 100 രൂപ അപേക്ഷാ ഫീസ് നൽകി ഓൺലൈൻ മുഖേനയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. ഉദ്യോഗാർത്ഥികൾക്ക് http://itiadmissions.kerala.gov.in എന്ന ഒറ്റജാലക പോർട്ടൽ വഴിയോ, http://det.kerala.gov.in എന്ന വകുപ്പ് വെബ്സൈറ്റ് വഴിയോ നേരിട്ടോ, അക്ഷയ കേന്ദ്രങ്ങൾ അല്ലെങ്കിൽ തൊട്ടടുത്തുള്ള ഗവ. ഐ.ടി.ഐകൾ മുഖേനയോ ജൂൺ 30 നകം അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഓൺലൈനായി അപേക്ഷ സമർപ്പിച്ച ശേഷം, അപേക്ഷയുടെ പ്രിന്റ് ഔട്ടും അസൽ സർട്ടിഫിക്കറ്റുകളുമായി തൊട്ടടുത്തുള്ള ഏതെങ്കിലും ഗവൺമെന്റ് ഐ.ടി.ഐയിൽ നേരിട്ടെത്തി ജൂലൈ മൂന്ന് വൈകുന്നേരം അഞ്ച് മണിക്ക് മുൻപായി വെരിഫിക്കേഷൻ നടപടികൾ പൂർത്തിയാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കായി അക്ഷയ കേന്ദ്രങ്ങളിലോ, ഐ.ടി.ഐകളിലോ നേരിട്ട് ബന്ധപ്പെടാവുന്നതാണ്. ഫോൺ : 0479-2406072, 9995248672, 9495043283
- Log in to post comments