സ്വയംതൊഴില്‍ വായ്പയ്ക്ക് അപേക്ഷിക്കാം
കരുനാഗപ്പളളി, കൊല്ലം, കൊട്ടാരക്കര, പത്തനാപുരം, പുനലൂര്‍ താലൂക്കുകളിലെ പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട വനിതകള്‍ക്ക് സി.ഡി.എസ് മുഖേന സ്വയം തൊഴില്‍ ജാമ്യരഹിത വായ്പക്ക് അപേക്ഷിക്കാം. കുടുംബശ്രീയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളളവരായിരിക്കണം. പ്രായപരിധി: 18 നും 60 വയസ്സിനും മധ്യേ. അഞ്ച് ലക്ഷം രൂപ വരെ കുടുംബ വാര്‍ഷിക വരുമാനമുളള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഒരു അംഗത്തിന് പരമാവധി 1,30000 രൂപയും മൂന്ന് ലക്ഷം രൂപ വരെ കുടുംബ വാര്‍ഷിക വരുമാനമുളള പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട ഒരു അംഗത്തിന് പരമാവധി 50000 രൂപയും വായ്പയായി അനുവദിക്കും. പലിശ നിരക്ക് 6.5%. വിവരങ്ങള്‍ക്ക് അതാത് സി.ഡി.എസ്സുമായോ പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസുമായോ ബന്ധപ്പെടാം. കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍, ജില്ലാ കാര്യാലയം, ജില്ലാ പഞ്ചായത്ത് ബില്‍ഡിംഗ്, റെയില്‍വേ സ്റ്റേഷന്‍ റോഡ്, കര്‍ബല ജംഗ്ഷന്‍, കൊല്ലം. ഫോണ്‍ നമ്പര്‍. 0474 - 2764440, 9605157101.
- Log in to post comments