Skip to main content

ജില്ലാതല അറിയിപ്പുകൾ

 

 സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് 

കണ്ണൂർ യൂണിവേഴ്‌സിറ്റി എംപ്ലോയ്മെൻ്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ & മോഡൽ കരിയർ സെന്റർ കണ്ണൂരിൻ്റെ ആഭിമുഖ്യത്തിൽ വിവിധ സ്വകാര്യ സ്ഥാപങ്ങളിലെ ജോലി ഒഴിവുകളിലേക്ക് സൗജന്യ പ്ലേസ്മെന്റ്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. ജൂൺ 20ന് രാവിലെ 10 മുതൽ 12  വരെയാണ് സമയം. 
പ്ലസ് ടു, ഐ ടി ഐ ഡിപ്ലോമ, ബിരുദം, പി ജി, ബി ടെക്ക് സിവിൽ/ മെക്കാനിക്കൽ, ഡിപ്ലോമ സിവിൽ/ മെക്കാനിക്കൽ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ (ഫ്രഷർ & എക്സ്പീരിയൻസ്ഡ്) രാവിലെ 9.30 ന് കണ്ണൂർ യൂണിവേഴ്‌സിറ്റിയുടെ താവക്കര ആസ്ഥാനത്തിലെ സെൻട്രൽ ലൈബ്രറി മന്ദിരത്തിൽ പ്രവർത്തിക്കുന്ന യൂണിവേഴ്‌സിറ്റി എംപ്ലോയ്മെൻ്റ് ഇൻഫർമേഷൻ & ഗൈഡൻസ് ബ്യൂറോയിൽ മൂന്ന് സെറ്റ് ബയോഡാറ്റ സഹിതം എത്തണം. ഫോൺ 04972703130.

 അധ്യാപക ഒഴിവ് 

കണ്ണാടിപ്പറമ്പ് ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ഹയർസെക്കണ്ടറി വിഭാഗം കൊമേഴ്സ്, ഇംഗ്ലീഷ് (ജൂനിയർ) അധ്യാപക ഒഴിവിലേക്ക് ഗസ്റ്റ് അധ്യാപക നിയമനത്തിനുള്ള ഇൻ്റർവ്യൂ ജൂൺ 24 ന് ഉച്ച ഒരു മണിക്ക് നടക്കും.അസ്സൽ സർട്ടിഫിക്കറ്റ് സഹിതം എത്തണം.

 അപേക്ഷ ക്ഷണിച്ചു 

സി-ഡിറ്റിൻ്റെ കണ്ണൂർ, താഴെചൊവ്വ കമ്പ്യൂട്ടർ പഠന കേന്ദ്രത്തിൽ ഡിസിഎ, ഡാറ്റ എൻട്രി, അക്കൌണ്ടിംഗ്, ഡിടിപി, എംഎസ് ഓഫീസ് കോഴ്സുകൾക്ക് എസ്എസ്എൽസി മിനിമം യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. എസ് സി/എസ് ടി/ബിപിഎൽ വിഭാഗത്തിൽപ്പെട്ടവർക്ക് ഫീസിളവുണ്ട്. വിശദ വിവരങ്ങൾക്ക്: സി-ഡിറ്റ് കമ്പ്യൂട്ടർ പഠന കേന്ദ്രം, കെ പി ടവർ, താഴെ ചൊവ്വ. ഫോൺ: 9947763222.

 ലേലം 

കണ്ണൂർ താലൂക്കിലെ വലിയന്നൂർ അംശം ദേശത്തെ സർവ്വെ നമ്പർ 23/3 ൽ പെട്ട 3.30 ആർ സ്ഥലത്തിൻ്റെ ലേലം ജൂൺ 30 ന് രാവിലെ 11 മണിക്ക് വലിയന്നൂർ വില്ലേജ് ഓഫീസിൽ വച്ച് നടക്കും.

 സൗജന്യ ദ്വിദിന ശിൽപ്പശാല 

​എസ്.ഇ.ആർ.ബി സയന്റിഫിക് സോഷ്യൽ റെസ്‌പോൺസിബിലിറ്റി സംരംഭത്തിന് കീഴിൽ, എൻഐടി കാലിക്കറ്റിലെ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വകുപ്പ് ജൂൺ 20, 27 തീയ്യതികളിൽ എമേർജിംഗ് ടെക്നോളജികളെക്കുറിച്ചു 'കോഡ് 2 മാറ്റർ: എടിപി V' എന്ന പേരിൽ സൗജന്യ ശിൽപ്പശാല സംഘടിപ്പിക്കുന്നു. 3ഡി പ്രിന്റിംഗ്, റിവേഴ്സ് എഞ്ചിനീയറിംഗ്, റോബോട്ടിക്സ്, ഐഒടി ഉൽപ്പന്ന വികസനം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സിസ്റ്റംസ് എന്നിവ വർക്ക്ഷോപ്പിൽ ഉൾപ്പെടും. എൻഐടി കാലിക്കറ്റിൽ നിന്നും വ്യവസായ മേഖലയിൽ നിന്നുമുള്ള വിദഗ്ധർ സെഷനുകൾ നയിക്കും. രജിസ്ട്രേഷൻ: 8547126900.

വൈദ്യുതി മുടക്കം 

​കാടാച്ചിറ ഇലക്ട്രിക്കൽ സെക്ഷനിലെ ഉജാലമുക്ക്, ആനപ്പാലം കിഴക്കുംഭാഗം മഠത്തിൽ വായനശാല എന്നി ട്രാൻസ്ഫോർമർ പരിധിയിൽ ജൂൺ 19 രാവിലെ ​ഏ​ഴു മുതൽ ഉച്ച ​ഒ​ന്ന് വരെ​യും കെ യൂ പി, പാട്യം വായനശാല എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ ​ഒ​മ്പത് മുതൽ വൈകീട്ട് ​മൂന്ന് വരെ​യും ഭാഗികമായി വൈദ്യുതി തടസം നേരിടും.

date