Post Category
ജൈവവൈവിധ്യ കോൺഗ്രസ്: വിദ്യാർഥികൾക്കായി മത്സരങ്ങൾ
കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ജൈവവൈവിധ്യ കോൺഗ്രസിന്റെ ഭാഗമായി സ്കൂൾ, കോളേജ് വിദ്യാർഥികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. പ്രൊജക്ട് അവതരണ മത്സരം, സ്കൂൾ വിദ്യാർഥികൾക്കായി തദ്ദേശ ജൈവവൈവിധ്യ സംരക്ഷണ അവതരണം, പെയിന്റിംഗ്, പെൻസിൽ ഡ്രോയിംഗ് മത്സരങ്ങളാണ് നടക്കുക. പൂരിപ്പിച്ച അപേക്ഷ ജൈവവൈവിധ്യബോർഡിന്റെ അതത് ജില്ലാ കോർഡിനേറ്ററുടെ ഇ-മെയിൽ വിലാസത്തിലേക്ക് ജൂലൈ 20ന് മുമ്പായി നിർദ്ദിഷ്ട മാതൃകയിൽ ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക്: https://keralabiodiversity.org/.
പി.എൻ.എക്സ്. 2077/2026
date
- Log in to post comments