Skip to main content

അപേക്ഷ ക്ഷണിച്ചു

 

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കോതമംഗലം ഗവൺമെന്റ് കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ  ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് സെക്രട്ടേറിയൽ പ്രാക്ടീസ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് കൂടുതൽ വിവരങ്ങൾക്കായി 0485 2828557 എന്ന ഫോൺ നമ്പറിലോ supdtgci14@gmail.com എന്ന  ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.

അപേക്ഷ ക്ഷണിച്ചു

പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിമുക്തഭടന്മാരുടെ മക്കൾക്ക് ഒറ്റത്തവണ നൽകുന്ന ടോപ്പ് സ്കോറർ ക്യാഷ് അവാർഡിനായി എറണാകുളം ജില്ലാ സൈനികക്ഷേമ ഓഫീസ് അപേക്ഷ ക്ഷണിച്ചു.

 സ്റ്റേറ്റ് സിലബസിൽ എല്ലാ വിഷയങ്ങൾക്കും A1/A+ ലഭിച്ചവർക്കും, സിബിഎസ് ഇ/ ഐ സി എസ് ഇ  സ്ട്രീമുകളിൽ (അഡീഷണൽ വിഷയം ഒഴികെ) ആകെ 90 ശതമാനത്തിന് മുകളിൽ മാർക്ക് നേടിയവർക്കുമാണ് അർഹത. താല്പര്യമുള്ളവർ  സർവീസ് പ്ലസ് പ്ലാറ്റ്‌ഫോം വഴി ഓൺലൈനായി ഓഗസ്റ്റ് 5 ന് വൈകിട്ട് 5 മണിക്ക് മുൻപായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. 
ഫോൺ: 0484-2422239 

സ്പോട്ട് അഡ്മിഷൻ

​സംസ്ഥാന സഹകരണ യൂണിയന്റെ കീഴിൽ നോർത്ത് പറവൂരിൽ പ്രവർത്തിക്കുന്ന സഹകരണ പരിശീലന കോളേജിൽ  ജെ.ഡി.സി (ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ) ബാച്ചിൽ ഒഴിവുള്ള  സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തും.  ജൂൺ 20 വരെ അപേക്ഷിക്കാം.  അടിസ്ഥാന യോഗ്യത എസ്.എസ്.എൽ.സി. സംവരണ വിഭാഗക്കാർക്ക് സ്കോളർഷിപ്പ് ലഭ്യമാണ്.
ഫോൺ: 9447077511, 9539168626 

ഓൺലൈനായി അപേക്ഷിക്കാം

കളമശ്ശേരി ഗവ. വനിതാ ഐ.ടി.ഐയിൽ ആരംഭിക്കുന്ന വിവിധ കോഴ്സുകളിലേക്കുള്ള പ്രവേശന നടപടികൾ ആരംഭിച്ചു. ഉദ്യോഗാർത്ഥികൾക്ക് det.kerala.gov.in എന്ന  ലിങ്ക് മുഖേന ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 30. 
ഫോൺ:  0484 2544750 

അഭിമുഖം

ആലുവ ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ മോഡൽ കരിയർ സെന്റർ മുഖേന വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക്  ജൂൺ 20-ാം തീയതി അഭിമുഖം നടത്തുന്നു. എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി, ഡിപ്ലോമ തുടങ്ങിയവയാണ് ഉദ്യോഗാർത്ഥികൾക്ക് ആവശ്യമായ യോഗ്യതകൾ. 25 മുതൽ 40 വയസ്സ് വരെ പ്രായപരിധിയുള്ള ഉദ്യോഗാർത്ഥികൾക്കാണ് അവസരം. താല്പര്യമുള്ളവർ ജൂൺ 20-ന് രാവിലെ 10 മണിക്ക് ബയോഡാറ്റ സഹിതം ആലുവ ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് ഹാജരാകണം.

അപേക്ഷ ക്ഷണിച്ചു

എറണാകുളം ജില്ലയിൽ പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന വിവിധ വിജ്ഞാൻവാദികളിൽ കോ ഓഡിനേറ്റർമാരുടെ താല്കാലിക നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തേക്ക് പ്രതിമാസം 10,000 രൂപ ഓണറേറിയം വ്യവസ്ഥയിലാണ് നിയമനം. കമ്പ്യൂട്ടർ, ഇന്റർനെറ്റ് പരിചയമുള്ള ബിരുദധാരികളായ പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്കാണ് അവസരം. അപേക്ഷകർ അതാത് തദ്ദേശസ്വയംഭരണ പരിധിയിൽ ഉള്ളവരായിരിക്കണം. പ്രായപരിധി 21-45 വയസ്സ്. പട്ടികജാതി വികസന വകുപ്പിലോ മറ്റ് സർക്കാർ വകുപ്പുകളിലോ പരീക്ഷണ പ്രവർത്തന പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും. 

താല്പര്യമുള്ളവർ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ, ജാതി, പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം  ജൂൺ 24-നകം എറണാകുളം ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നേരിട്ട് സമർപ്പിക്കേണ്ടതാണ്. 
ഫോൺ: 0484 2422256, 0484 2422563.

വാക്-ഇൻ-ഇന്റർവ്യൂ 27-ന്

​കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ കീഴിൽ എറണാകുളത്ത് പ്രവർത്തിക്കുന്ന വനിതാ ഹോസ്റ്റലിലേക്ക് സെക്യൂരിറ്റി ഗാർഡ് തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ താല്കാലിക നിയമനം നടത്തുന്നു. 40 മുതൽ 60 വയസ്സ് വരെ പ്രായപരിധിയുള്ള പുരുഷ ഉദ്യോഗാർത്ഥികൾക്കാണ് അവസരം.  
താല്പര്യമുള്ളവർക്ക്  27-ന് നടക്കുന്ന വാക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കാം. ഉദ്യോഗാർത്ഥികൾ  
അന്നേ ദിവസം രാവിലെ 10.30-ന് ആവശ്യമായ രേഖകൾ സഹിതം കടവന്ത്ര ഗാന്ധിനഗറിലെ (മാവേലി റോഡ്) വനിതാ വികസന കോർപ്പറേഷൻ മേഖലാ ഓഫീസിൽ നേരിട്ട് ഹാജരാകണം. 

 ഫോൺ: 9496015008, 9496015011, 9496015007 

മഹാരാജാസ് കോളേജിൽ സംഗീത വിഭാഗം അതിഥി അധ്യാപക നിയമനം

എറണാകുളം മഹാരാജാസ് കോളേജിലെ സംഗീത വിഭാഗത്തിൽ അതിഥി അധ്യാപകന്റെ ഒഴിവുണ്ട്. സംഗീതത്തിൽ ബിരുദാനന്തര ബിരുദവും ,Ph.D അല്ലെങ്കിൽ NET യോഗ്യതയുമുള്ളവർക്ക് അപേക്ഷിക്കാം.  പ്രവൃത്തിപരിചയം അഭിലഷണീയം. ഉദ്യോഗാർത്ഥികൾ കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപമേധാവിയുടെ കാര്യാലയത്തിലെ ഗസ്റ്റ് ലക്ചറർ പാനലിൽ രജിസ്റ്റർ ചെയ്തവരായിരിക്കണം . താല്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ രണ്ട് സെറ്റ് പകർപ്പുകളുമായി ജൂൺ 24-ന് (ബുധൻ) രാവിലെ 10.30-ന് കോളേജ് പ്രിൻസിപ്പൽ ഓഫീസിൽ നേരിട്ട് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് www.maharajas.ac.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

date