Post Category
വിമുക്തഭട സെമിനാര്‍
മലപ്പുറം ജില്ലാ സൈനിക ക്ഷേമ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ വിമുക്തഭടന്മാര്ക്കും അവരുടെ ആശ്രിതര്‍ക്കുമായി ജൂണ്‍ 24 ന് രാവിലെ 10 ന് നിലമ്പൂര്‍ വിമുക്തഭട ഭവനില്‍ പെന്ഷന് കേന്ദ്ര/ സംസ്ഥാന സര്‍ക്കാറുകളുടെ വിവിധ ക്ഷേമ പദ്ധതി, സര്‍വ്വിസ് രേഖകളിലെ തിരുത്തലുകള്‍ എന്നിവയുമായി ബന്ധപ്പെട്ട് ബോധവത്ക്കരണ സെമിനാര്‍ സംഘടിപ്പിക്കും. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ ലഭ്യമാണ്. ഫോണ്‍: 0483 2734932.
date
- Log in to post comments