Skip to main content

അറിയിപ്പുകൾ

സ്‌പോട്ട് അഡ്മിഷന്‍

കേരള മീഡിയ അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷനിലെ പി.ജി.ഡിപ്ലോമ ജേണലിസം & കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പി.ആര്‍ & അഡ്വര്‍ടൈസിംഗ് വിഭാഗങ്ങളില്‍ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് ജൂൺ 22 മുതൽ സ്‌പോട്ട് അഡ്മിഷന്‍ നടത്തും. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. 
ഫോണ്‍:9747886517,9847030932,

അഡ്മിഷൻ ആരംഭിച്ചു

കേന്ദ്ര സർക്കാർ സംരംഭമായ ബിസിൽ ട്രെയിനിംഗ് ഡിവിഷൻ  നടത്തുന്ന തൊഴിലധിഷ്ഠിത സ്കിൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് & സപ്ലൈ ചെയിൻ മാനേജ്മെന്റ് കോഴ്സിലേക്ക് അഡ്മിഷൻ ആരംഭിച്ചു.
പ്ലസ് ടു കഴിഞ്ഞവർക്ക് ഈ കോഴ്സിലേക്ക് അപേക്ഷിക്കാവുന്നതാണ്.
ഫോൺ : 7994449314

സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സിറ്റിംഗ്

കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സിറ്റിംഗ് ജൂൺ 19 ന്  ഉച്ചയ്ക്ക് 2:30  മുതൽ എറണാകുളം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. കമ്മീഷൻ അംഗം പി. റോസ് ഹർജി പരിഗണിക്കും.
സിറ്റിംഗിൽ നിലവിലുള്ള പരാതികൾ പരിഗണിക്കുന്നതോടൊപ്പം പുതിയ പരാതികൾ സ്വീകരിക്കുന്നതുമാണ്. 
സിറ്റിംഗിൽ കമ്മീഷന് നേരിട്ടോ, തപാലിലോ, kscminorities@gmail.com എന്ന ഇമെയിൽ വിലാസത്തിലോ, 9746515133 എന്ന നമ്പറിൽ വാട്സ് ആപ്പിലോ പരാതി സമർപ്പിക്കാവുന്നതാണ്.

താത്ക്കാലികമായി  നിർത്തിവെക്കും

കൊച്ചിൻ കാൻസർ റിസർച്ച് സെന്ററിലെ ഓപ്പറേഷൻ തിയേറ്റർ സേവനങ്ങൾ പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നതിന്റെ ഭാഗമായി താൽക്കാലികമായി നിർത്തിവെക്കുന്നു.
നിലവിൽ എറണാകുളം സർക്കാർ മെഡിക്കൽ കോളേജിൽ പ്രവർത്തിച്ചു വരുന്ന കൊച്ചിൻ കാൻസർ റിസർച്ച് സെന്ററിന്റെ ഒ.ടി സേവനങ്ങളാണ് 2026 ജൂൺ 17 മുതൽ 2026 ജൂലൈ 1 വരെ താൽക്കാലികമായി നിർത്തിവെക്കുന്നത്.

date