Post Category
അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ മൈക്രോബയോളജി വിഭാഗത്തിലെ AMR HAI Surveillance പ്രോജക്ടിലെ ഇൻഫർമേഷൻ കൺട്രോൾ നഴ്സ് തസ്തികയിലെ ഒരു ഒഴിവിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രായ പരിധി 40 വയസ്. അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ബി.എസ്.സി നഴ്സിങ്ങും 2 വർഷത്തെ ഗവൺമെന്റ്/ സ്വകാര്യ ആശുപത്രിയിലെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. താൽപര്യമുള്ളവർ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, മേൽ വിലാസം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ജൂൺ 24 രാവിലെ 11 ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ എത്തണം.
പി.എൻ.എക്‌സ്. 2104/2026
date
- Log in to post comments