അറിയിപ്പുകൾ
മൂട്ട് കോർട്ട് ട്രെയിനർമാരുടെ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു
കളമശ്ശേരിയിലെ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിൽ മൂട്ട് കോർട്ട് ട്രെയിനർമാരെ ആവശ്യമുണ്ട്.
ഒന്നാം ക്ലാസോടെയുള്ള എൽഎൽഎം ബിരുദാനന്തര ബിരുദവും ദേശീയ മൂട്ട് കോർട്ട് മത്സരങ്ങളിൽ പങ്കെടുത്തുള്ള മുൻപരിചയവുമാണ് പ്രധാന യോഗ്യത. എന്നാൽ, എൽഎൽഎം യോഗ്യതയില്ലാത്തവർക്കും ദേശീയ-അന്തർദേശീയ മൂട്ട് കോർട്ട് മത്സരങ്ങളിൽ പങ്കെടുത്ത് വിജയിച്ചിട്ടുണ്ടെങ്കിൽ അപേക്ഷിക്കാവുന്നതാണ്. താല്പര്യമുള്ളവർ നിർദിഷ്ട മാതൃകയിലുള്ള അപേക്ഷകൾ രജിസ്ട്രാർ, നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ്, എച്ച് എം ടി കോളനി പി.ഒ, കളമശ്ശേരി - 683503' എന്ന വിലാസത്തിൽ അയക്കേണ്ടതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2026 ജൂൺ 24 . വിശദവിവരങ്ങൾ www.nuals.ac.in എന്ന വെബ്‌സൈറ്റിലും 0484-2555990 എന്ന ഫോൺ നമ്പറിലും ലഭ്യമാണ്.
ഐ.ടി.ഐ അപേക്ഷ ക്ഷണിച്ചു
കേരള തൊഴിലാളി ക്ഷേമനിധി ബോർഡിലെ വരിക്കാരായ തൊഴിലാളികളുടെ മക്കൾക്കായി സംസ്ഥാനത്തെ 13 സർക്കാർ ഐ.ടി.ഐകളിലെ 14 ട്രേഡുകളിലായി 280 സീറ്റുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് അടിസ്ഥാന യോഗ്യതയുള്ള വിദ്യാർത്ഥികൾക്ക് ബോർഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.labourwelfarefund.in വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. കോഴ്‌സിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് പ്രതിമാസം 750 രൂപ സ്റ്റൈപ്പന്റ് ലഭിക്കും. കൂടുതൽ വിവരങ്ങൾ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്.
വാക്-ഇൻ-ഇന്റർവ്യൂ
മൂവാറ്റുപുഴ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസിന് കീഴിൽ കരാർ അടിസ്ഥാനത്തിൽ കൗൺസിലർമാരെ നിയമിക്കുന്നു. എം.എ സൈക്കോളജി അല്ലെങ്കിൽ എം.എസ്.ഡബ്ല്യു ആണ് യോഗ്യത. സ്റ്റുഡന്റ്സ് കൗൺസിലിംഗിൽ പരിചയം ഉള്ളവർക്ക് മുൻഗണന ഉണ്ടാകും.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വെള്ളക്കടലാസിൽ എഴുതിയ അപേക്ഷ, യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, 2 പാസ്‌പോർട്ട് സൈസ് ഫോട്ടോ, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ്, അഡ്രസ് പ്രൂഫ്, ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖ എന്നിവ സഹിതം 26ന് രാവിലെ 10.30-ന് മൂവാറ്റുപുഴ ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസിൽ നടക്കുന്ന വാക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കണം.
ഫോൺ: 0485-2970337
തീയതി നീട്ടി
കേരള സർക്കാർ വിനോദസഞ്ചാര വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കളമശ്ശേരി ഗവൺമെന്റ് ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ 2026-2027 അധ്യയന വർഷത്തെ വിവിധ ഹോട്ടൽ മാനേജ്‌മെന്റ് കോഴ്‌സുകളിലേക്ക് അപേക്ഷിക്കാനുള്ള തീയതി ജൂൺ 20-ാം തീയതി വൈകുന്നേരം 5 മണി വരെ നീട്ടി.
പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവർക്ക് ഓൺലൈനായോ നേരിട്ടോ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.
എസ്.സി, എസ്.ടി, ഒ.ഇ.സി, ഒ.ബി.എച്ച് വിഭാഗങ്ങളിൽപ്പെട്ട വിദ്യാർത്ഥികൾക്ക് പഠനം പൂർണ്ണമായും സൗജന്യമായിരിക്കും. ഒ.ബി.സി, ജനറൽ വിഭാഗങ്ങളിൽപ്പെടുന്നവർക്ക് നിയമാനുസൃതമായ ഫീസ് ആനുകൂല്യങ്ങളും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് www.fcikerala.org എന്ന വെബ്‌സൈറ്റ് വഴിയും, 0484-2558385, 2963385, 9645078880 എന്നീ ഫോൺ നമ്പറുകളിലും ബന്ധപ്പെടാവുന്നതാണ്.
- Log in to post comments