Skip to main content

ആഹാര പാനീയ ശുചിത്വത്തിൽ അതീവ ശ്രദ്ധ വേണം

 

സംസ്ഥാനത്തിന്റെ പലയിടങ്ങളിലും ഷിഗല്ല ഉൾപ്പെടെയുള്ള വയറിളക്ക രോഗങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ജില്ലയിൽ ഭക്ഷണപാനീയ  ശുചിത്വത്തിൽ പൊതുജനങ്ങളും ആഹാര പദാർത്ഥങ്ങൾ തയ്യാറാക്കി വിതരണം ചെയ്യുന്നവരും, ഹോട്ടലുകൾ ഉൾപ്പടെയുള്ള ഭക്ഷണശാലകൾ  അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ . 

കുടിക്കുവാൻ തിളപ്പിച്ച വെള്ളം മാത്രം ഉപയോഗിക്കുക. വെള്ളം കുറഞ്ഞത് 20 മിനിറ്റെങ്കിലും തിളപ്പിച്ചു എന്ന് ഉറപ്പുവരുത്തണം

തിളപ്പിച്ച വെള്ളത്തിൽ യാതൊരു കാരണവശാലും തിളപ്പിക്കാത്ത വെള്ളം ചേർത്ത് ഉപയോഗിക്കരുത്.
കിണർ വെള്ളം ഉപയോഗിക്കുന്നവർ ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശപ്രകാരം ബ്ലീച്ചിങ് പൗഡർ ഉപയോഗിച്ച്  ക്ളോറിനേറ്റ് ചെയ്യണം . ക്ലോറിനേറ്റ് ചെയ്ത ജലവും തിളപ്പിച്ച ശേഷം മാത്രമേ കുടിക്കുവാൻ ഉപയോഗിക്കാവു.
 

 ആഹാരപാനീയങ്ങൾ തയ്യാറാക്കുന്നവരും വിതരണം ചെയ്യുന്നവരും ശുചിത്വ കാര്യങ്ങളിൽ  പ്രത്യേകം ശ്രദ്ധിക്കണം. 
ഭക്ഷണം തയ്യാറാക്കുന്നതിന് മുൻപും ശൗചാലയങ്ങൾ ഉപയോഗിച്ച ശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകുക.  
ആഹാര പദാർത്ഥങ്ങൾ തുറന്നു വെക്കരുത്. പഴകിയ ഭക്ഷണപദാർത്ഥങ്ങൾ പൂർണമായും ഒഴിവാക്കുക. ചൂടുള്ള ഭക്ഷണം മാത്രം തയ്യാറാക്കി  നൽകുവാൻ ശ്രദ്ധിക്കുക.

ഹോട്ടലുകൾ, കാന്റീനുകൾ, മറ്റ് ഭക്ഷണശാലകൾ, സ്‌കൂളുകൾ, അങ്കണവാടികൾ തുടങ്ങി  ആഹാരപദാർത്ഥങ്ങൾ പാകം ചെയ്തു വിതരണം ചെയ്യുന്ന എല്ലാവർക്കും   നിർബന്ധമായും ഹെൽത്ത് കാർഡ് ഉണ്ടായിരിക്കണം. കിണർ ക്ലോറിനേറ്റ് ചെയ്ത തീയതി, ഫിൽറ്ററുകൾ  സർവീസ് ചെയ്ത് വിവരങ്ങൾ എന്നിവ പ്രദർശിപ്പിക്കണം. ആഹാരപദാർത്ഥങ്ങൾ കൈകാര്യം ചെയ്യുന്ന വ്യക്തികളുടെ വ്യക്തി ശുചിത്വം  ഉറപ്പാക്കണം. രോഗലക്ഷണങ്ങൾ  ഉള്ളവർ ആഹാര പദാർത്ഥങ്ങൾ കൈകാര്യം ചെയ്യുവാൻ പാടില്ല പകർച്ച വ്യാധികൾക്ക് ഇടയാക്കുന്ന രീതിയിൽ ആഹാര പദാർത്ഥങ്ങൾ കൈകാര്യം ചെയ്യുന്നത് പൊതുജനാരോഗ്യ നിയമം 2023 പ്രകാരം ശിക്ഷാർഹമായ കുറ്റകൃത്യമാണ്
16/ 6/ 2026
ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) എറണാകുളം

date