Skip to main content

സെൻസസ് സെൽഫ് എന്യൂമറേഷൻ: ജില്ലയിൽ ആദ്യദിനം 2733 പേർ വിവരങ്ങൾ രേഖപ്പെടുത്തി

 

​സെൻസസ് 2027 ന്റെ ഭാഗമായുള്ള സെൽഫ് എന്യൂമറേഷൻ പ്രക്രിയക്ക് ജില്ലയിൽ മികച്ച തുടക്കം. ആദ്യദിനം 2733 (വൈകിട്ട് അഞ്ച് വരെ) പേരാണ് ജില്ലയിൽ സ്വയം വിവരങ്ങൾ രേഖപ്പെടുത്തിയത്.

​വിവരങ്ങൾ നൽകിയതിന് ശേഷം എന്തെങ്കിലും തെറ്റുകൾ ശ്രദ്ധയിൽപ്പെട്ടാൽ പരിഭ്രാന്തരാകേണ്ടതില്ലെന്ന് അധികൃതർ അറിയിച്ചു.  വിവരശേഖരണത്തിനായി എന്യൂമറേറ്റർമാർ വീടുകൾ സന്ദർശിക്കുന്ന സമയത്ത് ഈ വിവരം അറിയിക്കാവുന്നതാണ്.  സെൽഫ് എൻയുമറേഷൻ ഐഡി ഉപയോഗിച്ച് ആവശ്യമായ തിരുത്തലുകൾ വരുത്താൻ എന്യൂമറേറ്റർക്ക് സാധിക്കും.

​ പ്രവാസികൾ ഈ ഘട്ടത്തിൽ വിവരങ്ങൾ സമർപ്പിക്കേണ്ടതില്ലെന്നും അധികൃതർ വ്യക്തമാക്കി. നാട്ടിൽ വീടുള്ളവർ, അവിടെ നിലവിൽ താമസക്കാർ ഉണ്ടെങ്കിൽ അവർക്ക്  അവരുടെ വിവരങ്ങൾ  നൽകാം.

date