Skip to main content

ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

 

എറണാകുളം ജില്ലാ പ്രൊബേഷൻ ഓഫീസിന്റെ ആഭിമുഖ്യത്തിൽ 2026-27 സാമ്പത്തിക വർഷത്തെ ധനസഹായത്തിനുള്ള അപേക്ഷകൾ ക്ഷണിച്ചു. ജയിൽ വിമുക്തരായ മുൻ ശിക്ഷാതടവുകാർ, നല്ലനടപ്പ് നിയമ പ്രകാരം മേൽനോട്ടത്തിലുള്ള പ്രൊബേഷണർമാർ, ജയിൽ ശിക്ഷ അനുഭവിച്ചു വരുന്നവരുടെ വരുമാനമാർഗ്ഗമില്ലാത്ത ആശ്രിതർ, അതിക്രമത്തിന് ഇരയായി മരിച്ചവരുടെ ആശ്രിതർ, അതിക്രമത്തിന് ഇരയായി ഗുരുതര പരിക്കേറ്റവർ എന്നിവർക്കാണ് ഈ സഹായത്തിന് അർഹതയുള്ളത്. ദരിദ്രമായ സാമ്പത്തിക പശ്ചാത്തലമുള്ള കുടുംബങ്ങൾക്ക് മാന്യമായ ഉപജീവനമാർഗ്ഗം കണ്ടെത്തുന്നതിനായി വ്യവസായം, കൈത്തൊഴിൽ, ചെറുകിട വ്യാപാരം എന്നിവ ആരംഭിക്കുന്നതിനും, കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കും, പെൺമക്കളുടെ വിവാഹത്തിനുമാണ് ധനസഹായം അനുവദിക്കുന്നത്. താല്പര്യമുള്ള അർഹരായ ഗുണഭോക്താക്കൾ  സുനീതി പോർട്ടൽ (suneethi.sjd.kerala.gov.in) മുഖേന ഓൺലൈനായി അപേക്ഷിക്കുക. 
ഫോൺ: 0484-2425249.

അഡ്മിഷൻ ആരംഭിച്ചു

കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിന്റെ എറണാകുളം കലൂർ നോളജ് സെന്ററിൽ അത്യാധുനിക സാങ്കേതിക കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), ഓഗ്മെന്റഡ് റിയാലിറ്റി (AR), വെർച്വൽ റിയാലിറ്റി (VR), മിക്സഡ് റിയാലിറ്റി (MR) എന്നീ ഭാവി സാധ്യതകളുള്ള മേഖലകളിലാണ് പരിശീലനം നൽകുന്നത്. 6 മാസം കാലാവധിയുള്ള ഡിപ്ലോമ, 1 വർഷം കാലാവധിയുള്ള പോസ്റ്റ് ഡിപ്ലോമ, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ എന്നീ കോഴ്സുകളിലേക്കാണ് ഇപ്പോൾ പ്രവേശനം നടക്കുന്നത്. താല്പര്യമുള്ളവർക്ക് കൂടുതൽ വിവരങ്ങൾക്കായി 8075246674, 0484-2971400 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. കൂടാതെ, കലൂർ എം.ഇ.എസ് കൾച്ചറൽ കോംപ്ലക്സിലുള്ള കെൽട്രോൺ നോളജ് സെന്റർ ഓഫീസിൽ നേരിട്ടെത്തിയും വിവരങ്ങൾ അറിയാം.

date