Skip to main content

ക്യാഷ് അവാർഡിനുള്ള അപേക്ഷാ തീയതി നീട്ടി

 

കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയിൽ എറണാകുളം ജില്ലയിൽ ഒരു വർഷം അംഗത്വ കാലയളവ് പൂർത്തിയാക്കിയവരുടെ മക്കളിൽ, 2025-2026 അധ്യയന വർഷത്തിൽ പത്താം ക്ലാസ് പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് (A+) നേടിയവർക്കുള്ള ക്യാഷ് അവാർഡിന് അപേക്ഷിക്കാനുള്ള തീയതി 2026 ജൂൺ 25 വരെ ദീർഘിപ്പിച്ചു. പുനർമൂല്യനിർണയം വഴി എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചവർക്കും ഈ ആനുകൂല്യത്തിന് അപേക്ഷിക്കാവുന്നതാണ്. അർഹരായ തൊഴിലാളികളുടെ മക്കൾ ഓൺലൈനായി നടപടികൾ പൂർത്തീകരിച്ച ശേഷം, അപേക്ഷയുടെ കോപ്പിയും ആവശ്യമായ അനുബന്ധ രേഖകളും ഓഫീസിൽ നേരിട്ട് ഹാജരാക്കേണ്ടതുണ്ട്. വെള്ളപ്പേപ്പറിൽ തയ്യാറാക്കിയ അപേക്ഷ, എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്/മാർക്ക് ലിസ്റ്റ്, കുട്ടിയുടേയും അംഗത്തിന്റേയും ആധാർ കാർഡുകൾ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, റേഷൻ കാർഡ്, ക്ഷേമനിധി ഐ.ഡി കാർഡ്, പാസ്ബുക്ക് കോപ്പികൾ എന്നിവയാണ് അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടത്.  ഫോൺ:0484-2366191 

വാക്-ഇൻ ഇന്റർവ്യൂ ജൂൺ 19-ന്

എറണാകുളം ജനറൽ ആശുപത്രിയിൽ  'സ്കാവഞ്ചർ' തസ്തികയിലേക്ക് താത്കാലിക ജീവനക്കാരെ നിയമിക്കുന്നു. ആശുപത്രി വികസന സൊസൈറ്റി മുഖേന കരാറടിസ്ഥാനത്തിൽ നടത്തുന്ന  നിയമനത്തിലേക്ക് ഏഴാം ക്ലാസ് പാസായ, 50 വയസ്സിന് താഴെയുള്ള പുരുഷ ഉദ്യോഗാർത്ഥികൾക്കാണ് അവസരം. താല്പര്യമുള്ളവർ 19 ന് രാവിലെ 11 മണിക്ക് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ നേരിട്ടെത്തി വാക്-ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. 
ഫോൺ:  0484-2386000 

താൽക്കാലിക നിയമനം

പട്ടികജാതി വികസന വകുപ്പിന് കീഴിൽ എറണാകുളം ജില്ലയിൽ പ്രവർത്തിക്കുന്ന ആലുവ പോസ്റ്റ് മെട്രിക് ഗേൾസ് ഹോസ്റ്റലിൽ വിവിധ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. നിശ്ചിത യോഗ്യതയുള്ള വനിതകളായ ഉദ്യോഗാർത്ഥികളിൽ നിന്നുമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

സ്റ്റീവാർഡ് (1 ഒഴിവ് - യോഗ്യത: എസ്.എസ്.എൽ.സി, കമ്പ്യൂട്ടർ പരിജ്ഞാനം, റസ്റ്റോറൻ്റ് ആൻഡ് കൗണ്ടർ സർവീസിൽ  ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് സർട്ടിഫിക്കറ്റ് അഥവാ തത്തുല്യ യോഗ്യത) കുക്ക് (2 ഒഴിവ് - യോഗ്യത: എസ്.എസ്.എൽ.സി, ഫുഡ് പ്രൊഡക്ഷൻ സർട്ടിഫിക്കറ്റ്), വാച്ച് വുമൺ (1 ഒഴിവ് - യോഗ്യത: ഏഴാം ക്ലാസ് വിജയം), പാർട്ട് ടൈം സ്വീപ്പർ (1 ഒഴിവ്), പാർട്ട് ടൈം സ്കാവഞ്ചർ (1 ഒഴിവ്), പാർട്ട് ടൈം മെസ്സ് ഗേൾ (2 ഒഴിവ്). ഇതിൽ പാർട്ട് ടൈം തസ്തികകൾക്ക് നാലാം ക്ലാസ് ആണ് അടിസ്ഥാന യോഗ്യത.

01/01/2026-ൽ 50 വയസ്സ് കവിയാത്തവർക്ക് ഈ തസ്തികകളിലേക്ക് അപേക്ഷിക്കാം.
താല്പര്യമുള്ളവർ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷയും പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പുകളും സഹിതം ജൂൺ 23 ന് കാക്കനാട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന എറണാകുളം ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നേരിട്ട് കൂടിക്കാഴ്ചയ്ക്ക് ഹാജരാകേണ്ടതാണ്. പാർട്ട് ടൈം തസ്തികകളിലേക്ക് അപേക്ഷിക്കുന്നവർ രാവിലെ 11 മണിക്കും, സ്റ്റീവാർഡ്, കുക്ക്, വാച്ച് വുമൺ തസ്തികകളിലേക്ക് അപേക്ഷിക്കുന്നവർ ഉച്ചയ്ക്ക് 2 മണിക്കും ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് സിവിൽ സ്റ്റേഷനിലെ മൂന്നാം നിലയിലുള്ള ഓഫീസുമായോ 0484-2422256 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.

date