Skip to main content

പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിക്ക് ജില്ലയിൽ ആവേശോജ്ജ്വല തുടക്കം; ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു

പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിക്ക് ജില്ലയിൽ ആവേശോജ്ജ്വല തുടക്കം; ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തുസ്ത്രീകളുടെയും ട്രാൻസ്‌ജെൻഡറുകളുടെയും യാത്രാക്ലേശങ്ങൾക്ക് പരിഹാരവുമായി കെ.എസ്.ആർ.ടി.സി ഓർഡിനറി ബസ്സുകളിൽ സൗജന്യ യാത്ര ഉറപ്പാക്കുന്ന 'പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി'ക്ക് എറണാകുളം ജില്ലയിൽ ആവേശകരമായ തുടക്കം. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം എറണാകുളം ബോട്ട് ജെട്ടി സ്റ്റാൻഡിൽ നടന്ന ചടങ്ങിൽ ഹൈബി ഈഡൻ എം.പി നിർവഹിച്ചു. സൗജന്യ യാത്ര എന്നതിലുപരിയായി, കെ.എസ്.ആർ.ടി.സി എന്ന പൊതുഗതാഗത സംവിധാനത്തെ കേരളത്തിലെ ജനങ്ങളുമായി കൂടുതൽ അടുപ്പിക്കുന്ന ഒരു മികച്ച പദ്ധതിയാണിതെന്ന് എം.പി പറഞ്ഞു. സ്ത്രീകളെ സാമ്പത്തികമായും സാമൂഹികമായും ഉയർത്തുന്ന ഇത്തരം ഒരു പദ്ധതി കേരളത്തിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാണെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ കൂട്ടിച്ചേർത്തു.

എറണാകുളം ജെട്ടി കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നിന്നും ഗുരുവായൂരിലേക്കായിരുന്നു പദ്ധതിയുടെ ആദ്യ സർവീസ്. ചടങ്ങിൽ ടി.ജെ. വിനോദ് എം.എൽ.എ, കൊച്ചി മേയർ വി.കെ. മിനിമോൾ എന്നിവരും മറ്റ് ജനപ്രതിനിധികളും കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥരും പങ്കെടുത്തു.

വിവിധ കേന്ദ്രങ്ങളിൽ ഉദ്ഘാടനം നടന്നു

എറണാകുളം യൂണിറ്റിന് കീഴിലുള്ള മറ്റ് പ്രധാന കേന്ദ്രങ്ങളിലും ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പദ്ധതിക്ക് തുടക്കമായി

കൊച്ചി നിയോജക മണ്ഡലത്തിൽ ഫോർട്ട് കൊച്ചി എം.എൽ.എ ഷിയാസ് തോപ്പുംപടിയിൽ ഉദ്ഘാടനം നിർവഹിച്ചു.

തൃപ്പൂണിത്തുറ നിയോജക മണ്ഡലത്തിൽ തൃപ്പൂണിത്തുറ ജംഗ്ഷനിൽ തൃപ്പൂണിത്തുറ എം.എൽ.എ . ദീപക് ജോയ് ഫ്ലാഗ് ഓഫ് ചെയ്തു.

വൈപ്പിൻ നിയോജക മണ്ഡലത്തിൽ കാളമുക്ക് ജംഗ്ഷൻ: വൈപ്പിൻ എം.എ.ൽ.എ . ടോണി ചമ്മിണി ഉദ്ഘാടനം ചെയ്തു.

തൃക്കാക്കര നിയോജക മണ്ഡലത്തിൽ കാക്കനാട് ജംഗ്ഷൻ: തൃക്കാക്കര എം.എൽ.എ  ഉമാ തോമസ് പദ്ധതിക്ക് തുടക്കം കുറിച്ചു.

കുന്നത്തുനാട് നിയോജക മണ്ഡലത്തിൽ  കോലഞ്ചേരി ജംഗ്ഷനിൽ  കുന്നത്തുനാട് എം.എൽ.എ വി പി സജീന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു.

date