ക്വട്ടേഷൻ
കേരള സ്റ്റേറ്റ് ഹൗസിംഗ് ബോർഡിന്റെ എറണാകുളം ഡിവിഷന് കീഴിലുള്ള കാക്കനാട് അത്താണിയുള്ള ഇന്നൊവേറ്റീവ് ഹൗസിംഗ് സ്കീമിലെ പ്ലംബിംഗ്, ഡ്രെയിനേജ് അറ്റകുറ്റപ്പണികൾ നടത്തുന്നതിനായി ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷൻ സമർപ്പിക്കേണ്ട അവസാന തീയതി 26 ന് ഉച്ചയ്ക്ക് 3:00 മണി വരെ.
ഫോൺ: 0484-2369059
ക്ലീനർ ഒഴിവ്:വാക്ക്-ഇൻ ഇന്റർവ്യൂ 18-ന്
ജില്ലാ ഹോമിയോ ആശുപത്രിയിൽ ക്ലീനർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. ഏഴാം ക്ലാസ് ജയിച്ചിട്ടുള്ളവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി 45 വയസ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകളും അവയുടെ പകർപ്പുകളും സഹിതം 2026 ജൂൺ 18-ന് രാവിലെ പുല്ലേപ്പടിയിലുള്ള എറണാകുളം സർക്കാർ ജില്ലാ ഹോമിയോ ആശുപത്രിയിൽ നടക്കുന്ന വാക്ക്-ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്.
ഫോൺ: 0484 2401016
അപേക്ഷാ തീയതി നീട്ടി
വിനോദസഞ്ചാര വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കളമശ്ശേരി ഗവൺമെന്റ് ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഹോട്ടൽ മാനേജ്‌മെന്റ് കോഴ്‌സുകളിലേക്ക് അപേക്ഷിക്കാനുള്ള തീയതി ജൂൺ 20 വൈകുന്നേരം 5 മണി വരെ നീട്ടി. പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവർക്ക് ഓൺലൈനായോ , നേരിട്ടോ അപേക്ഷ സമർപ്പിക്കാം. SC/ST/OEC/OBH വിഭാഗങ്ങളിൽപ്പെട്ടവർക്ക് പഠനം പൂർണ്ണമായും സൗജന്യമായിരിക്കും. ഒബിസി, ജനറൽ വിഭാഗങ്ങളിൽപ്പെട്ടവർക്ക് നിയമാനുസൃതമായ ഫീസിളവുകൾ ലഭിക്കും. താല്പര്യമുള്ളവർക്ക് www.fcikerala.org എന്ന വെബ്‌സൈറ്റ് വഴിയോ അല്ലെങ്കിൽ 0484-2558385, 2963385, 9645078880 എന്നീ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണെന്ന്
ലേലം
ഇടപ്പള്ളി സോഷ്യൽ ഫോറസ്ട്രി കോമ്പൗണ്ടിലെ മരങ്ങളും, രണ്ട് ആഞ്ഞിലിക്കുറ്റികളും മുറിച്ചു നീക്കം ചെയ്യുന്നതിനു ലേലം വിളിച്ചു.
ജൂൺ 23-ന് വൈകീട്ട് 3 ന് ഇടപ്പള്ളി സോഷ്യൽ ഫോറസ്ട്രി കോമ്പൗണ്ടിൽ വെച്ചാണ് ലേലം നടക്കുക.പൂരിപ്പിച്ച ഫോമുകൾ 23 ന് ഉച്ചയ്ക്ക് 2:30 വരെ സ്വീകരിക്കും.
ഫോൺ: 0484-2344761, 8547603736
റീ-ക്വട്ടേഷൻ ക്ഷണിച്ചു
എറണാകുളത്തുള്ള മത്സ്യഫെഡ് നൈലോൺ നെറ്റ് ഫാക്ടറിയിൽ എച്ച്.ഡി.പി.ഇ വോവൻ സാക്കുകൾ വിതരണം ചെയ്യാൻ താല്പര്യമുള്ളവരിൽ നിന്നും റീ-ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ജൂൺ 17-ന് രാവിലെ 11.30 മണിക്ക് മുമ്പായി സമർപ്പിക്കണം.
ഫോൺ: 0484-2394410, 0484-2391426
ഡിപ്ലോമ ഇൻ എയർലൈൻ & എയർപോർട്ട് മാനേജ്‌മെന്റ്: അപേക്ഷ ക്ഷണിച്ചു
എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ്, ജൂലൈയിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ എയർലൈൻ & എയർപോർട്ട് മാനേജ്‌മെന്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവർക്ക് https://app.srccc.in/register എന്ന വെബ്സൈറ്റ് വഴി ഓൺലൈനായോ, തിരുവനന്തപുരത്തെ എസ്.ആർ.സി ഓഫീസിൽ നേരിട്ടോ അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 30 . കൂടുതൽ വിവരങ്ങൾക്കായി www.srccc.in എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ 0471 2570471, 9846033001 എന്നീ നമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.
- Log in to post comments