Skip to main content

*തൊഴിലിടങ്ങളിൽ ഇന്ന് ഡ്രൈ ഡേ; ജില്ലാതല ഉദ്ഘാടനം സിവിൽ സ്റ്റേഷനിൽ*

മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാൻ ലക്ഷ്യമിട്ട് തൊഴിലിടങ്ങളിൽ ശനിയാഴ്ച ഡ്രൈ ഡേ ആചരിക്കും. കൊതുകുജന്യ രോഗങ്ങൾ ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ കൊതുകുകളുടെ ഉറവിടം നശിപ്പിക്കാനാണ് ജില്ലാ ഭരണകൂടം, ആരോഗ്യ വകുപ്പ്, ആരോഗ്യ കേരളം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഡ്രൈ ഡേ ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.  ജൂൺ 20 ശനിയാഴ്ച രാവിലെ 10.30ന് സിവിൽ സ്റ്റേഷൻ പരിസരത്ത് നടക്കുന്ന ഡ്രൈ ഡേ ക്യാമ്പയിനിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ, വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികൾ എന്നിവർ പങ്കെടുക്കും. ചുറ്റുപാടും വെള്ളം കെട്ടിക്കിടക്കാൻ സാധ്യതയുള്ള ചിരട്ടകൾ, ടയറുകൾ, പ്ലാസ്റ്റിക് പാത്രങ്ങൾ, കുപ്പികൾ, പാഴ് വസ്തുക്കൾ , സ്ഥലങ്ങൾ എന്നിവ കണ്ടെത്തി ഒഴിവാക്കുകയോ വെള്ളം കെട്ടാത്ത രീതിയിൽ സൂക്ഷിക്കുകയോ ചെയ്യുകയാണ് ഡ്രൈ ഡേയിലെ പ്രധാന പ്രവർത്തനം. കൊതുകിന്റെ മുട്ടവിരിഞ്ഞുള്ള വളർച്ചാചക്രം തടയുന്നതിലൂടെ കൊതുകുജന്യ രോഗങ്ങളെ ഫലപ്രദമായി തടയാനാവും.

date