*ഡ്രൈ ഡേ: പ്രാധാന്യവും ആചരിക്കേണ്ട ദിവസങ്ങളും*
ഡെങ്കിപ്പനി, ചിക്കുൻഗുനിയ, സിക്ക തുടങ്ങിയ കൊതുകുജന്യ രോഗങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാനുള്ള ഏറ്റവും മികച്ച ശാസ്ത്രീയ മാർഗ്ഗമാണ് ഡ്രൈ ഡേ ആചരണം. വീടിനും സ്ഥാപനങ്ങൾക്കും ചുറ്റും വെള്ളം കെട്ടിക്കിടക്കാൻ സാധ്യതയുള്ള ചിരട്ടകൾ, പ്ലാസ്റ്റിക് കുപ്പികൾ, ടയറുകൾ, റബ്ബർ തോട്ടങ്ങളിലെ പാത്രങ്ങൾ, ഫ്രിഡ്ജിന് പിന്നിലെ ട്രേ, ചെടിച്ചട്ടികൾ, പാഴ് വസ്തുക്കൾ, സ്ഥലങ്ങൾ തുടങ്ങിയവയിലെ വെള്ളം പൂർണ്ണമായും ഒഴിവാക്കി കൊതുകിന് മുട്ടയിടാനുള്ള സാഹചര്യം ഇല്ലാതാക്കുന്നതാണ് ഡ്രൈ ഡേ.
പകർച്ചവ്യാധികളെ ഫലപ്രദമായി പ്രതിരോധിക്കാൻ കൃത്യമായി ഡ്രൈ ഡേ ആചരിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. വെള്ളിയാഴ്ച വിദ്യാലയങ്ങളിലും
ശനിയാഴ്ച ഓഫീസുകളിലും കടകളിലും മറ്റ് സ്ഥാപനങ്ങളിലും ഞായറാഴ്ച വീടുകളിലുമാണ് ഡ്രൈ ഡേ. വിദ്യാർത്ഥികളിലൂടെ സന്ദേശം വീടുകളിലേക്ക് എത്തിക്കാനും അതുവഴി ഡ്രൈ ഡേ കൂടുതൽ സാമൂഹിക പങ്കാളിത്തത്തോടെ കാര്യക്ഷമമാക്കാനുമാണ് ആരോഗ്യവകുപ്പ് ലക്ഷ്യമിടുന്നത്.
- Log in to post comments