Skip to main content

*അനുമോദനം സംഘടിപ്പിച്ചു*

വെള്ളമുണ്ട ഡിവിഷന്‍ പരിധിയില്‍ കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ എസ് എസ് എല്‍ സി, പ്ലസ്ടു പരീക്ഷയില്‍ ഫുള്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളേയും ഉന്നത വിജയം കൈവരിച്ച സ്‌കൂളുകളേയും മറ്റ് വിവിധ മേഖലയില്‍ കഴിവ് തെളിയിച്ച പ്രതിഭകളേയും അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷന്‍ അംഗം സല്‍മ മോയിന്റെ നേതൃത്വത്തില്‍ ധസ്‌കില്‍ പാര്‍ക്ക് മാനന്തവാടിയുടെ സഹായത്തോടെ മക്കിയാട് ഹോളി ഫേസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രികാ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.എം പ്രമോദ് അധ്യക്ഷത വഹിച്ചു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഖമര്‍ ലൈല മുഖ്യപ്രഭാഷണം നടത്തി. പൊതുവിദ്യാഭ്യാസ വകുപ്പ് ഉപ ഡയറക്ടര്‍ വി.എ ശശീന്ദ്ര വ്യാസ്, ത്രിതല പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി അംഗങ്ങള്‍, തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത് അംഗം മുഹസിന്‍ മാസ്റ്റര്‍, സബ്ബ് ഇന്‍സ്പെക്ടര്‍ അസീസ്, അധ്യാപകര്‍, പി.ടി.എ പ്രതിനിധികള്‍, വിവിധ  രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു

date