Skip to main content

കോ-ഓപ്പറേഷൻ ആൻഡ് ബിസിനസ് മാനേജ്‌മെന്റ് ഹയർ ഡിപ്ലോമ 

ചേർത്തല സഹകരണ പരിശീലന കോളേജിൽ 2026-27 വർഷത്തെ  കോ-ഓപ്പറേഷൻ ആൻഡ് ബിസിനസ് മാനേജ്‌മെന്റ് ഹയർ ഡിപ്ലോമ 
കോഴ്‌സിലേക്ക്  ജൂലൈ 15 വരെ ഓൺലൈനായി അപേക്ഷിക്കാം. 
അംഗീകൃത സർവ്വകലാശാലയിൽ നിന്നുമുള്ള ബിരുദമാണ് ഇതിനുള്ള യോഗ്യത. അപേക്ഷകർക്ക് പരമാവധി 40 വയസ്സ് വരെയാകാം, എന്നാൽ ഒ.ബി.സി , എസ്.സി/എസ്.റ്റി , എക്സ് സർവീസ്  വിഭാഗങ്ങൾക്ക് നിയമാനുസൃതമായ വയസ്സിളവ് ഉണ്ടായിരിക്കുന്നതാണ്. എസ്.സി/എസ്.റ്റി, ഒ.ഇ.സി , ഒ.ബി.സി (എച്ച്)  വിഭാഗക്കാർക്ക് ഫീസ് ആനുകൂല്യങ്ങളും ലഭ്യമാണ്.  ഫോൺ: 9496737810, 9446383260, 8281218029 

(പിആർ/എഎൽപി/1190)

date