Skip to main content

അഭിമുഖം

തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജിൽ സിവിൽ എഞ്ചിനീയറിംഗ് വിഭാഗത്തിൽ ട്രേഡ്‌സ്മാൻ, ലക്ചറർ തസ്തികകളിലേക്കുളള അഭിമുഖം ജൂൺ 24 രാവിലെ 10 ന് നടക്കും. ഐ.ടി.ഐ ഇൻ സിവിൽ എഞ്ചിനീയറിംഗ് അല്ലെങ്കിൽ ഉയർന്ന യോഗ്യത ട്രേഡ്സ്മാനുണ്ടായിരിക്കണം. സിവിൽ എഞ്ചിനീയറിങ്ങിൽ ഫസ്റ്റ് ക്ലാസോടെയുള്ള ബി.ടെക് ആണ് ലക്ചറുടെ യോഗ്യത. യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റ് സഹിതം കോളേജിൽ നേരിട്ട് ഹാജരാകണം.

പി.എൻ.എക്‌സ്. 2116/2026

date