കുളമ്പുരോഗ നിയന്ത്രണ പദ്ധതി ജില്ലാതല ഉദ്ഘാടനം
68,000 കന്നുകാലികള്‍ക്ക് വീടുകളിലെത്തി പ്രതിരോധ കുത്തിവെപ്പ് നല്‍കും
മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന കുളമ്പുരോഗ നിയന്ത്രണ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹന്‍ കൊട്ടാരത്തില്‍ നിര്‍വഹിച്ചു. ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ഷറഫുദ്ദീന്‍ അധ്യക്ഷനായി. ഐ.സി.ഡി.പി പ്രോജക്ട് ഓഫീസര്‍ ഡോ. സ്നേഹരാജ്, എ.ഡി.സി.പി ജില്ലാ കോഓഡിനേറ്ററും ചീഫ് വെറ്ററിനറി ഓഫീസറുമായ ഡോ. മനോജ് ലാല്‍, ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍ രേഷ്മി, മില്‍മ അസിസ്റ്റന്റ് മാനേജര്‍ ഡോ. അഹമ്മദ് ഖൈസ്, കേരള ഫീഡ്സ് പ്രതിനിധി എന്‍ എന്‍ നിധുന്‍, ജില്ലാ എപ്പിഡെമിയോളജിസ്റ്റ് ഡോ. സി കെ ഫസലുറഹ്‌മാന്‍, കട്ടിപ്പാറ വെറ്ററിനറി സര്‍ജന്‍ ഡോ. മുഹമ്മദ് ആസിഫ് എന്നിവര്‍ സംസാരിച്ചു. വാക്സിനേറ്റര്‍മാര്‍, കര്‍ഷകര്‍, മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
2030ഓടെ കുളമ്പുരോഗം നിര്‍മാര്‍ജനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ പദ്ധതി നടപ്പാക്കുന്നത്. ജില്ലയില്‍ 18 ദിവസത്തിനകം ഏകദേശം 68,000 കന്നുകാലികള്‍ക്ക് വീടുകളിലെത്തി പ്രതിരോധ കുത്തിവെപ്പ് നല്‍കും. ഇതിനായി 142 വാക്സിനേഷന്‍ സ്‌ക്വാഡുകളെ നിയോഗിച്ചിട്ടുണ്ട്. കുത്തിവെപ്പ് സൗജന്യമാണ്.
- Log in to post comments