അപേക്ഷ ക്ഷണിച്ചു
സ്റ്റേറ്റ് റിസോഴ്സ് സെന്റർ, കേരളയുടെ നേതൃത്വത്തിലുള്ള എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് 2026 ജൂലൈ സെഷനിൽ സംഘടിപ്പിക്കുന്ന വിവിധ സർട്ടിഫിക്കറ്റ്/ഡിപ്ലോമ പ്രോഗ്രാമുകൾ മൈലം കേന്ദ്രമായി പ്രവർത്തിക്കുന്ന ഐ.എം.ഡി.ആർ. കോളേജിലൂടെ ലഭ്യമാണ്. ഡിപ്ലോമ പ്രോഗ്രാമിന് ഒരു വർഷവും, സർട്ടിഫിക്കറ്റ് പ്രോഗ്രാമിന് ആറുമാസവും, ഹ്രസ്വകാല സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾക്ക് മൂന്ന് മാസവുമാണ് പഠന കാലയളവ്.
സർട്ടിഫിക്കറ്റ് ഇൻ യോഗ (CYA), ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (DCA), സർട്ടിഫിക്കറ്റ് ഇൻ കൗൺസലിംഗ് സൈക്കോളജി (CCP), ഡിപ്ലോമ ഇൻ എയർലൈൻ ആന്റ് എയർപോർട്ട് മാനേജ്മെന്റ് (DAM), ഡിപ്ലോമ ഇൻ ലോജിസ്റ്റിക് & ഷിപ്പിംഗ് മാനേജ്മെന്റ് (DLSM), സർട്ടിഫിക്കറ്റ് ഇൻ ഫിനാൻഷ്യൽ അക്കൗണ്ടിംഗ് (CFA), സർട്ടിഫിക്കറ്റ് ഇൻ ഡാറ്റാ എൻട്രി ഓപ്പറേറ്റർ (CDEO) എന്നിവയാണ് കോഴ്സുകൾ.
പ്രോഗ്രാമുകളുടെ വിശദവിവരങ്ങളടങ്ങിയ പ്രോസ്പെക്ടസ് www.srccc.in എന്ന വെബ്സൈറ്റിൽ നിന്ന് ലഭിക്കും. 18 വയസ്സിനുമേൽ പ്രായമുള്ള നിശ്ചിത യോഗ്യതയുള്ള ആർക്കും അപേക്ഷിക്കാം. ഉയർന്ന പ്രായ പരിധി ഇല്ല. ആപ്ലിക്കേഷൻ ഓൺലൈനായി https://app.srccc.in/register എന്ന ലിങ്കിലൂടെ ജൂൺ 30 വരെ സമർപ്പിക്കാം. കൂടുതൽവിവരങ്ങൾക്ക് : 9447699865, 9895021279
പി.എൻ.എക്സ്. 2123/2026
- Log in to post comments