Skip to main content

അന്താരാഷ്ട്ര യോഗദിനാചരണവും സെമിനാറും

അന്താരാഷ്ട്ര യോഗദിനമായ ജൂണ്‍ 21 ന് ജില്ലാ സാക്ഷരതാമിഷന്റെയും ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെയും സംയുക്താഭിമുഖ്യത്തില്‍ 'സദ്ഗമയ 26' എന്ന പേരില്‍ സെമിനാറും യോഗ ഡെമോണ്‍സ്‌ട്രേഷനും സംഘടിപ്പിക്കും.  ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍പേഴ്‌സണ്‍ പി.കെ. അസ്സി ഉദ്ഘാടനം നിര്‍വ്വഹിക്കും. വികസനകാര്യ സ്ഥിരംസമിതി ചെയര്‍പേഴ്സണ്‍ ഷാഹിന നിയാസി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍, 'ആരോഗ്യപൂര്‍ണ്ണമായ വാര്‍ധക്യത്തിന് യോഗ' എന്ന സന്ദേശം മുന്‍നിര്‍ത്തി ഡോ. വി.ജി. ഉദയകുമാര്‍ മുഖ്യപ്രഭാഷണം നടത്തും.  പരിപാടിയില്‍ സാക്ഷരതാ പ്രേരക്മാര്‍, തുല്യതാ പഠിതാക്കള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

date