പഠനമുറി പദ്ധതി: അപേക്ഷ ക്ഷണിച്ചു
പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ ആലുവ/ഇടമലയാർ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിന് പരിധിയിലുള്ള പട്ടികവർഗ്ഗ വിഭാഗക്കാർക്കായി പഠനമുറി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.
എറണാകുളം ജില്ലാ പഞ്ചായത്തിന്റെ 2026-27 വർഷത്തെ പദ്ധതി പ്രകാരം, ഒരു ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള കുടുംബങ്ങളിലെ 5 മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് അവസരം. നിലവിലുള്ള വീടിന്റെ ഭാഗമായി 120 ചതുരശ്ര അടി വിസ്തീർണ്ണമുള്ള പഠനമുറി നിർമ്മിക്കുന്നതിന് 2 ലക്ഷം രൂപ ധനസഹായം നൽകും.
പത്താം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികൾ, വീടിന്റെ വിസ്തീർണ്ണം കുറവുള്ളവർ, മാരക രോഗികളുള്ള കുടുംബങ്ങൾ, പെൺകുട്ടികൾ മാത്രമുള്ളവർ, വിധവകൾ തുടങ്ങിയവർക്ക് പദ്ധതിയിൽ മുൻഗണന ലഭിക്കും. ജാതി, വരുമാനം, വീടിന്റെ ഉടമസ്ഥാവകാശം, ആധാർ കാർഡ്, റേഷൻ കാർഡ്, ഫോട്ടോ തുടങ്ങിയ രേഖകളും ജില്ലാ പഞ്ചായത്ത് മെമ്പറുടെ ശുപാർശയും സഹിതം നിശ്ചിത മാതൃകയിലുള്ള അപേക്ഷകൾ ബന്ധപ്പെട്ട ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിൽ സമർപ്പിക്കണം . ഒരാൾ ഒന്നിലധികം അപേക്ഷകൾ സമർപ്പിക്കരുത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 30 ന് വൈകിട്ട് 5 മണി വരെ.
ഫോൺ: 0485-2970337
അഡ്മിഷൻ ആരംഭിച്ചു
ഗവ. ഐ.ടി.ഐ കളമശ്ശേരിയിൽ ഐ.ടി.ഐ അഡ്മിഷന് അപേക്ഷ ക്ഷണിച്ചു.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ www.itiadmissions.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന ഓൺലൈനായി വേണം അപേക്ഷ സമർപ്പിക്കണം. ഓൺലൈൻ അപേക്ഷ സമർപ്പിച്ചതിനു ശേഷം തൊട്ടടുത്തുള്ള ഗവ. ഐ.ടി.ഐ-യിൽ നേരിട്ടെത്തി വെരിഫിക്കേഷൻ പൂർത്തിയാക്കേണ്ടതുണ്ട്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 30.ആണ്. കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റ് : www.det.kerala.gov.in
ഫോൺ: 0484-2555505
- Log in to post comments