Skip to main content

കെ.ആർ പ്രമോദ് കുമാർ  കേരള മീഡിയ അക്കാദമി സെക്രട്ടറി

 

കേരള മീഡിയ അക്കാദമി സെക്രട്ടറിയായി കെ.ആർ പ്രമോദ് കുമാർ  ചുമതലയേറ്റു.
കോട്ടയം വൈക്കം സ്വദേശിയാണ്.
ഇൻഫർമേഷൻ - പബ്ലിക് റിലേഷൻസ് വകുപ്പിൻ്റെ കോട്ടയം മേഖലാ ഡെപ്യൂട്ടി ഡയറക്‌ടറായി പ്രവർത്തിച്ചു വരികയായിരുന്നു പ്രമോദ് കുമാർ. ആലപ്പുഴ, ഇടുക്കി ജില്ലാ ഇൻഫർമേഷൻ ഓഫീസറായും വകുപ്പ് ആസ്ഥാനത്ത് പരസ്യം വിഭാഗം ഇൻഫർമേഷൻ ഓഫീസറായും പത്രപ്രവർത്തക - പത്രപ്രവർത്തകേതരപെൻഷൻ വിഭാഗം ഡെപ്യൂട്ടി ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മുമ്പ് അക്കാദമിയിൽ അസിസ്റ്റൻ്റ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.

അസിസ്റ്റന്റ് സെക്രട്ടറിയായി എൻ ബി ബിജുവും ചുമതലയേറ്റു. എറണാകുളം ജില്ലാ ഇൻഫർമേഷൻ ഓഫീസറായി പ്രവർത്തിച്ചുവരുകയായിരുന്നു. കുറവിലങ്ങാട് ഇലക്കാട് സ്വദേശിയാണ്.

date