Skip to main content

പര്യത്തുകാവ് ഭൂമി തർക്കം: സമവായ നീക്കവുമായി സർക്കാർ

 

​പ്രശ്നപരിഹാരത്തിനായി ഇന്ന് വീണ്ടും യോഗം

പര്യത്തുകാവ് ഭൂമി തർക്കത്തിൽ സമവായ നീക്കവുമായി സർക്കാർ മുന്നോട്ട്. ഭൂമിയിൽ താമസിക്കുന്നവരും ഭൂവുടമകളും ഉദ്യോഗസ്ഥരും പങ്കെടുത്ത  ഉന്നതല യോഗത്തിലാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ ഈ തീരുമാനം അറിയിച്ചത്

ഇരുവിഭാഗങ്ങളെയും നോവിക്കാത്ത  സമവായത്തിലൂടെ പ്രശ്നപരിഹാരം കണ്ടെത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ചർച്ചയിൽ കാര്യമായ പുരോഗതിയുണ്ടെന്നും  മന്ത്രി പറഞ്ഞു. 

 ഇരുവിഭാഗങ്ങൾക്കും മുന്നിൽ ചില നിർദ്ദേശങ്ങൾ വെച്ചിട്ടുണ്ട്.  അവർക്ക്  തീരുമാനമെടുക്കാൻ അല്പം സമയം അനുവദിച്ചിട്ടുണ്ട്. ഇതിന്റെ തുടർച്ചയായി ഇന്ന് ( ജൂൺ 12) വൈകുന്നേരം എട്ടിന്   വീണ്ടും ചർച്ച നടത്തും, മന്ത്രി കൂട്ടിച്ചേർത്തു.  

ജില്ലാ കളക്ടറുടെ ചേംബറിൽ നടന്ന  യോഗത്തിൽ വി.പി സജീന്ദ്രൻ എം.എൽ.എ, ജില്ലാ കളക്ടർ ജി. പ്രിയങ്ക, എറണാകുളം റൂറൽ സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി  ബിജോയ് ചന്ദ്രൻ, ഡെപ്യൂട്ടി കളക്ടർമാരായ വി.ഇ അബ്ബാസ്, അനിൽ ഫിലിപ്പ്,  ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിനി ചെയർമാൻ കെ എം മുക്താർ, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ലിസി സെബാസ്റ്റ്യൻ, വാഴക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ. ശാരദ,  വൈസ് പ്രസിഡന്റ് ഷമീർ തുകലിൽ, സെക്രട്ടറി പി.എം അബ്ദുൽ ലത്തീഫ്, കുന്നത്തുനാട് തഹസിൽദാർ എം.മായ, ജനപ്രതിനിധികൾ  ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

date